Sports

പടിക്കൽ കലമുടച്ച് ഇന്ത്യൻ കൗമാര സംഘം; അണ്ടർ 15 സാഫ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാർ സെമിയിൽ വീണു

അണ്ടർ 15 സാഫ് കപ്പ് ഫുട്ബോളിലെ ഇന്ത്യൻ കൗമാര കുതിപ്പിന് വിരാമം. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമി പോരാട്ടത്തിൽ ബം​ഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാട്മണ്ഠു: അണ്ടർ 15 സാഫ് കപ്പ് ഫുട്ബോളിലെ ഇന്ത്യൻ കൗമാര കുതിപ്പിന് വിരാമം. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമി പോരാട്ടത്തിൽ ബം​ഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു. ജയത്തോടെ ബം​ഗ്ലാദേശ് ഫൈനലിലേക്ക് കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബംഗ്ലാദേശിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോൾ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ബം​ഗ്ലാദേശ് ഇന്ത്യൻ സ്വപ്നങ്ങൾ അവസാനിപ്പിച്ചത്. 

കളിയിൽ ഒരു ​ഗോളിന് മുന്നിൽ നിന്നിട്ടും ഇഞ്ച്വറി ടൈമിൽ ​ഗോൾ വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 17ാം മിനുട്ടിൽ പീറ്റ ഹർഷിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. കളി ഇന്ത്യയുടെ കൈയിൽ ഭദ്രമെന്ന് വിചാരിച്ചിരിക്കവേയാണ് 93ാം മിനുട്ടിൽ ബം​ഗ്ലാദേശിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. 93ാം മിനുട്ട് വരെ ഒരു ഗോളിന് ഇന്ത്യ മുന്നിട്ട് നിന്നതായിരുന്നു. എന്നാൽ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ പിറന്ന പെനാൽറ്റി മത്സരത്തെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. 

ഷൂട്ടൗട്ടിൽ ഇന്ത്യ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഈ തോൽവി വലിയ തിരിച്ചടിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാനോടും പരാജയപ്പെട്ടിരുന്നു. ഇനി മൂന്നാം സ്ഥാന മത്സരത്തിൽ ഇന്ത്യ കളിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം