Sports

പത്താം ക്ലാസ് പാസാവാത്ത താരം ലേണിങ് ആപ്പിന്റെ അംബാസിഡര്‍, ഹര്‍ദിക്കിനെ പരിഹസിച്ച് ആരാധകര്‍

ആരാധകര്‍ക്ക് ഹര്‍ദിക്കിനെ ട്രോളാനുള്ള വക ആ സെല്‍ഫിയില്‍ തന്നെയുണ്ടായി...സെല്‍ഫിയിലെന്ന് പറഞ്ഞാല്‍ ഹര്‍ദിക്കിന്റെ ജേഴ്‌സിയില്‍...

Author : സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായുള്ള യാത്രയ്ക്കിടയിലെ സെല്‍ഫി ആരാധകരുമായി പങ്കുവെക്കുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പക്ഷേ ആരാധകര്‍ക്ക് ഹര്‍ദിക്കിനെ ട്രോളാനുള്ള വക ആ സെല്‍ഫിയില്‍ തന്നെയുണ്ടായി...സെല്‍ഫിയിലെന്ന് പറഞ്ഞാല്‍ ഹര്‍ദിക്കിന്റെ ജേഴ്‌സിയില്‍...

ബൈജൂസ് ലേണിങ് ആപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യന്‍ ടീമിന്റെ ലോഗോയുള്ള ജാക്കറ്റാണ് ഹര്‍ദിക് ധരിച്ചിരുന്നത്. പത്താം ക്ലാസ് പാസായിട്ടില്ലാത്ത താരത്തെ ലേണിങ് ആപ്പിന്റെ അംബാസിഡറാക്കുന്നതിലെ വിരോധാഭാസമാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ബൈജൂസ് ലേണിങ് ആപ്പായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര മുതലാണ് പുതിയ സ്‌പോണ്‍സര്‍ ലോഗോയില്‍ ഇന്ത്യ ഇറങ്ങുക. കളിയിലേക്ക് എത്തുമ്പോള്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ ഹര്‍ദിക്കും, ക്രുനാലും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്താന്‍ ഹര്‍ദിക്കിന് സാധിച്ചില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT