Sports

പന്തില്‍ ഉമിനീര് പുരട്ടിയിട്ടും പറയാതിരുന്നതിന് വിമര്‍ശനം, പിന്നാലെ റെക്കോര്‍ഡ് നേട്ടത്തില്‍ കയ്യടി 

'ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് അമിത് മിശ്ര എത്തിയത്'

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അബദ്ധത്തില്‍ പന്തില്‍ ഉമിനീര് പുരട്ടി അമിത് മിശ്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ശ്രദ്ധ തന്നിലേക്ക് എത്തിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്നര്‍. 

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് അമിത് മിശ്ര എത്തിയത്. 255 വിക്കറ്റുമായി പീയുഷ് ചൗളയുമായി റെക്കോര്‍ഡ് പങ്കിടുകയാണ് മിശ്ര. രണ്ട് വിക്കറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി അമിത് മിശ്ര ഹൈദരാബാദിനെതിരെ വീഴ്ത്തിയത്. 

ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് അമിത് മിശ്ര. 159 വിക്കറ്റുകളാണ് ഐപിഎല്ലില്‍ അമിത് മിശ്ര വീഴ്ത്തിയത്. 170 വിക്കറ്റുമായി മലിംഗയാണ് മുന്‍പില്‍. ഹൈദരാബാദിനെതിരായ കളിക്കിടയില്‍ മിശ്ര അബദ്ധത്തില്‍ പന്തില്‍ ഉമിനീര് പുരട്ടിയത് കാമറ കണ്ണുകള്‍ പിടിച്ചെടുത്തിരുന്നു. 

പന്തില്‍ ഉമിനീര് പുരട്ടിയതിന് പിന്നാലെ അമ്പയറെ ഇക്കാര്യം അമിത് മിശ്ര അറിയിച്ചതും ഇല്ല. ഇതോടെ അമ്പയര്‍ക്ക് പന്ത് ശുചീകരിക്കാനുമായില്ല. ഇതിന്റെ പേരില്‍ അമിത് മിശ്രക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT