Sports

പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടി, ഓസ്‌ട്രേലിയന്‍ പേസര്‍ക്ക് സസ്‌പെന്‍ഷന്‍

ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്‌സ് ആണ് ഫാസ്റ്റ് ബൗളറായ മിച്ച് ക്ലെയ്ഡണിനെ സസ്‌പെന്‍ഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയതിന് ഓസ്‌ട്രേലിയന്‍ പേസറെ സസ്‌പെന്റ് ചെയ്തു. ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്‌സ് ആണ് ഫാസ്റ്റ് ബൗളറായ മിച്ച് ക്ലെയ്ഡണിനെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം നടന്ന ബോബ് വില്ലിസ് ട്രോഫിയിലാണ് സംഭവം. 

മിഡില്‍സെക്‌സിനെതിരായ കളിയില്‍ ക്ലെയ്‌ഡോന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്നിങ്‌സിലാണ് സംഭവം. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സസെക്‌സ് തയ്യാറായില്ല. ഓസ്‌ട്രേലിയയുടെ 37കാരനായ പേസറാണ് ക്ലെയ്ഡന്‍. 

112 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 110 ലിസ്റ്റ് എ മത്സരങ്ങളും, 147 ട്വന്റി20യും ക്ലെയ്ഡന്‍ കളിച്ചിട്ടുണ്ട്. 310 ഫസ്റ്റ് ക്ലാസ് വിക്കറ്റ് വീഴ്ത്തിയ ക്ലെയ്ഡന്‍ 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും 9 തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT