Sports

പന്ത് നേരെ സെക്കന്‍ഡ് സ്ലിപ്പിലേക്ക്, വിചിത്ര നോബോളുമായി വെസ്റ്റ് ഇന്‍ഡീസ് താരം

ഷെല്‍ഡന്‍ കോട്രെലിന്റെ ഡെലിവറി ബാറ്റ്‌സമാനിലേക്കും എത്തിയില്ല, വിക്കറ്റ് കീപ്പര്‍ക്കും തൊടാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 18 റണ്‍സിന് ബംഗ്ലാദേശ് ജയം പിടിച്ചു. സാധാരണ ഏകദിന മത്സരമായിരുന്നു അതെങ്കിലും ആ മത്സരത്തില്‍ പിറന്ന വിചിത്രമായ നോബോളിലേക്കാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ. 

വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷെല്‍ഡന്‍ കോട്രെലിന്റെ ഡെലിവറി ബാറ്റ്‌സമാനിലേക്കും എത്തിയില്ല, വിക്കറ്റ് കീപ്പര്‍ക്കും തൊടാനായില്ല. പന്ത് നേരെ പോയത് സെക്കന്‍ഡ് സ്ലിപ്പിലേക്ക്. പന്ത് എങ്ങിനെ ഇങ്ങനെ പറന്നുവെന്ന ആലോചനയിലാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍.

അമ്പയര്‍ ഉടനെ തന്നെ അത് നോബോള്‍ വിധിച്ചു. എന്നാല്‍ നോബോളിനൊക്കെ ഒരു പരിതി ഇല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. മോശം ഡെലിവറിക്ക് ഉടനെ തന്നെ കോട്രെല്‍ ക്ഷമ ചോദിച്ചു. പക്ഷേ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഡെലിവറി എന്ന പേരില്‍ അത് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT