Sports

പന്ത് പാസ് ചെയ്യാതെ സല, കലിപ്പ് പരസ്യമായിക്ക് മനേ; കല്ലുകടിയിലും ചിരിച്ച് ക്ലോപ്പ്

80ാം മിനിറ്റില്‍ രണ്ട് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് എത്തി സല നല്‍കിയ പാസില്‍ നിന്നാണ് ഫിര്‍മിനോ വല കുലുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബേണ്‍ലിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തതോടെ തുടര്‍ച്ചയായ നാലാം ജയം. തുടരെയുള്ള 13 ജയങ്ങളുമായി പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ്. സീസണ്‍ ഗംഭീരമാക്കിയാണ് ലിവര്‍പൂള്‍ തുടങ്ങുന്നത്. പക്ഷേ, അവിടെ കല്ലുകടിയായി സല-മനേ പോരെത്തി. 

ഗോള്‍ പോസ്റ്റിന് മുന്‍പില്‍ നല്ല പൊസിഷനില്‍ നില്‍ക്കുന്ന മനേയിലേക്ക് പന്ത് പാസ് ചെയ്യാന്‍ സല തയ്യാറാവാതിരുന്നതാണ് മനേയെ പ്രകോപിപ്പിച്ചത്. സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലേക്ക് എത്തിയപ്പോള്‍ അതിലെ ദേഷ്യം മനേ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 

മറ്റ് ലിവര്‍പൂള്‍ ടീം അംഗങ്ങള്‍ ചേര്‍ന്ന് മനേയെ ആശ്വസിപ്പിക്കുന്നതും കാണാം. എന്നാല്‍ മനേയുടെ പ്രതികരണം കാണുന്ന ക്ലോപ്പ് ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിക്കുന്നത്. 33ാം മിനിറ്റില്‍ ക്രിസ് വുഡിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നത്. 37ാം മിനിറ്റില്‍ മനെ വലകുലുക്കി. 

ബേണ്‍ലി നായകന്‍ ബെന്‍ മിയില്‍ നിന്നും സ്‌ട്രെയ്റ്റ് പാസ് ഫിര്‍മിനോയിലേക്കെത്തി. ഫിര്‍മിനോ ഇടത്തേക്ക് മനേയ്ക്കായി പന്ത് പാസ് ചെയ്തു. അവിടെ മനേയ്ക്ക് പിഴച്ചില്ല. 80ാം മിനിറ്റില്‍ രണ്ട് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് എത്തി സല നല്‍കിയ പാസില്‍ നിന്നാണ് ഫിര്‍മിനോ വല കുലുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! 'അതിരടി' 50 കോടിയിലേക്ക്

SCROLL FOR NEXT