Sports

പന്ത് പെറുക്കലും കളിക്കാരുടെ പണി; ഗ്യാലറി കാലിയായതോടെ സിക്‌സുകളെ പേടിച്ച് താരങ്ങള്‍

ഓസീസ് ഇന്നിങ്‌സിലെ ഫിഞ്ചിന്റെ സിക്‌സിന് പിന്നാലെ ഗ്യാലറിയില്‍ പന്ത് തിരഞ്ഞ് നടക്കുന്ന ലോക്കി ഫെര്‍ഗൂസന്റെ വീഡിയോ ആരാധകരെ കൗതുകത്തിലാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഗ്യാലറിയില്‍ നടന്ന പോരില്‍ ഓസീസ്, കിവീസ് താരങ്ങള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. പാടത്തും പറമ്പിലും മറ്റും കളിക്കുമ്പോള്‍ അടിച്ച പന്ത് നമ്മള്‍ തന്നെ കണ്ടുപിടിക്കുന്നത് പോലെ ഇരു ടീമിനും പന്ത് തിരഞ്ഞ് ഗ്യാലറിയില്‍ ഇറങ്ങേണ്ടി വന്നു.

ആളൊഴിഞ്ഞ ഗ്യാലറിയില്‍ കസേരകള്‍ക്കിടയില്‍ പന്ത് തിരഞ്ഞ് നടക്കുന്ന കിവീസ്-ഓസീസ് താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഓസീസ് ഇന്നിങ്‌സിലെ ഫിഞ്ചിന്റെ സിക്‌സിന് പിന്നാലെ ഗ്യാലറിയില്‍ പന്ത് തിരഞ്ഞ് നടക്കുന്ന ലോക്കി ഫെര്‍ഗൂസന്റെ വീഡിയോ ആരാധകരെ കൗതുകത്തിലാക്കുന്നു.

ബാരിക്കേഡും ചാടിക്കടന്ന് പന്തെടുക്കാന്‍ പോവുകയല്ലാതെ ഫെര്‍ഗൂസന് വേറെ വഴിയുണ്ടായില്ല. ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ ജിമ്മി നീഷാം പറത്തിയ സിക്‌സ് അന്വേഷിച്ച് ആഷ്ടണ്‍ അഗറിനാണ് ഗ്യാലറിക്കിടയില്‍ തിരഞ്ഞ് നടക്കേണ്ടി വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT