Sports

'പപ്പാ... കമോണ്‍... പപ്പാ'; ഇതിലും മികച്ച പ്രോത്സാഹനം ധോണിക്ക് കിട്ടാനില്ല

മത്സരത്തിനിടെ ധോണിയെ ഗാലറിയിലിരുന്ന് ഒരാള്‍ പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകമായ ഫിറോസ് ഷാ കോട്‌ലാ ഗ്രൗണ്ടില്‍ ചെന്നാണ് ധോണിയും സംഘവും വീഴ്ത്തിയത്. 

പോരാട്ടം വിജയിക്കുമ്പോള്‍ ഒരറ്റത്ത് 35 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയുമുണ്ടായിരുന്നു. ധോണിയുടെ നിര്‍ണായക ബാറ്റിങ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 

മത്സരത്തിനിടെ ധോണിയെ ഗാലറിയിലിരുന്ന് ഒരാള്‍ പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മറ്റാരുമല്ല ധോണിയുടെ മകള്‍ സിവയാണ് പപ്പയെ പ്രോത്സാഹിപ്പിച്ച ആ സ്‌പെഷ്യല്‍ ആരാധിക. സിവയ്‌ക്കൊപ്പം അമ്മ സാക്ഷി ധോണിയുമുണ്ടായിരുന്നു ഗാലറിയില്‍. 

'പപ്പാ... കമോണ്‍... പപ്പാ' എന്ന് സിവ ആര്‍ത്തുവിളിച്ചു. ഇതിലും മികച്ച പ്രോത്സാഹനം മൈതാനത്തിറങ്ങിയ ധോണിക്ക് ഗാലറിയില്‍ നിന്ന് കിട്ടാനില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പാർട്ടി വിടുന്നു എന്ന വ്യാജ പ്രചാരണം; വ്യക്തി അധിക്ഷേപത്തിനെതിരെ ടിഎൻ പ്രതാപൻ എസ്പിക്ക് പരാതി നൽകി

പുതിയ കാര്‍ വാങ്ങാന്‍ പോകുകയാണോ?; ബാധ്യത ഒഴിവാക്കാന്‍ ഇതാ 20-4-10 റൂള്‍, വിശദാംശങ്ങള്‍

ഹർദിക് ചെന്നൈ സൂപ്പർ കിങ്സിലേക്ക്? ആ ഇൻസ്റ്റ പോസ്റ്റ് പലതും പറയുന്നുണ്ട്...

SCROLL FOR NEXT