Sports

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്, ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ; പിടികൊടുക്കാതെ പിച്ച്‌

പൂജാരയും രഹാനേയും ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയതും, പാണ്ഡ്യയുടെ ബൗളിങ് മികവും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായിട്ടാണ് കോഹ് ലിയും സംഘവും ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇറങ്ങുന്നത്. ട്രെന്‍ഡ് ബ്രിഡ്ജില്‍ 203 റണ്‍സിന് ഇംഗ്ലണ്ടിനെതിരെ ജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും സതാംപ്ടണില്‍ 266 റണ്‍സിന് ഇംഗ്ലണ്ട് തങ്ങളെ തകര്‍ത്ത കളി ഇന്ത്യ മറന്നിരിക്കില്ല. 

ജോണി ബെയര്‍സ്റ്റൗവിന്റെ ഫിറ്റ്‌നസാണ് നാലാം ടെസ്റ്റിനിറങ്ങുന്ന ഇംഗ്ലണ്ടിന് മുന്നിലുള്ള വെല്ലുവിളി. 2-1ന് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. എന്നാല്‍ പൂജാരയും രഹാനേയും ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയതും, പാണ്ഡ്യയുടെ ബൗളിങ് മികവും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 

പച്ച വിരിച്ച സതാംപ്ടണിലെ പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പിന്തുണ നല്‍കില്ല. ഒരു മാസത്തോളമായി ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട് എങ്കിലും പിച്ചിലെ പച്ച പുല്ലിലേക്ക് ഇന്ത്യയ്ക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നിരുന്നില്ല. പേസര്‍മാരെ ഇറക്കി ഇവിടെ  ജയം നേടാനാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. 

ഉമേഷ് യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവന്ന് ഒരുങ്ങുകയാണ് ഇന്ത്യയും. എന്നാല്‍ അഞ്ച് പേസര്‍മാരെ ഇറക്കുന്നത് ഫലം ചെയ്‌തേക്കില്ലെന്ന പ്രതികരണമായിരുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയില്‍ നിന്നുമുണ്ടായത്. രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങുന്നതാവും ഉചിതം എന്നായിരുന്നു പിച്ച് വിലയിരുത്തിയ ശേഷമുള്ള ഷെയിന്‍ വോണിന്റെ പ്രതികരണം.

ബുധനാഴ്ചത്തെ പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ നിന്ന് മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവരുമായി കോഹ് ലി സംസാരിച്ചു. ബോളിന് പകരം ബാറ്റായിരുന്നു ഇവരുടെ കയ്യില്‍. ബാറ്റിങ്ങിനെ കുറിച്ചാണ് ഇവര്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്