Sports

പരിക്കിന് ശേഷം ആദ്യമായി ബാറ്റെടുത്ത് ധവാന്‍, അതും യുവരാജ് സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട്‌

ലോകകപ്പിന്റെ ആരവമെല്ലാം ഒതുങ്ങിയതിന് ശേഷം വീണ്ടും ബാറ്റെടുത്തിരിക്കുകയാണ് ധവാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയായത് ഓപ്പണര്‍ ശിഖര്‍ ധവാനേറ്റ പരിക്കാണ്. വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം ഗ്രൂപ്പ്ഘട്ട മത്സരങ്ങളും സെമിയും ധവാന് നഷ്ടമായി. ലോകകപ്പിന്റെ ആരവമെല്ലാം ഒതുങ്ങിയതിന് ശേഷം വീണ്ടും ബാറ്റെടുത്തിരിക്കുകയാണ് ധവാന്‍. അതും യുവരാജ് സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട്. 

ബോട്ടില്‍ ക്യാപ്പ് ചലഞ്ചിലായിരുന്നു ധവാനെ യുവി വെല്ലുവിളിച്ചത്. യുവിയുടെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് ധവാന്‍ പറയുന്നത് ഇങ്ങനെ, യുവി പാജി, എന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഇതാ, പരിക്കിന് ശേഷം ഇത് ആദ്യമായാണ് ഞാന്‍ ബാറ്റെടുക്കുന്നത്...ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് ധവാന്‍ കുറിച്ചു. 

ധവാനെ കൂടാതെ, ക്രിസ് ഗെയ്ല്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരേയും യുവി ബോട്ടില്‍ ക്യാപ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. ഇടംകയ്യനായി നിന്ന് വേണം സച്ചിന്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എന്നും യുവി പറഞ്ഞിരുന്നു. ലോകകപ്പിന്റെ തിരക്കുകള്‍ മാറുന്നതോടെ യുവിയുടെ ചലഞ്ച് സച്ചിന്‍ ഏറ്റെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ