Sports

പരിക്കിന്റെ പിടിയില്‍ മൂന്ന് മുന്‍നിര പേസര്‍മാര്‍, ഇന്ത്യക്കെതിരെ ആക്രമണത്തിന് പുതിയ പേസ് ത്രയവുമായി ന്യൂസിലാന്‍ഡ് 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സൗത്തിയുടെ പരിചയസമ്പത്തിനെയാണ് ന്യൂസിലാന്‍ഡ് ബൗളിങ് വിഭാഗത്തില്‍ പ്രധാനമായും ആശ്രയിക്കുന്ന

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ നിര പേസര്‍മാര്‍ പരിക്കിന്റെ പിടിയിലേക്ക് വീണതോടെ യുവ താരങ്ങളിലേക്ക് ശ്രദ്ധ കൊടുത്ത് ന്യൂസിലാന്‍ഡ്. ട്രെന്റ് ബോള്‍ട്ട്, ഫെര്‍ഗൂസന്‍, ഹെന്‍ റി എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാവുമ്പോള്‍ ജാമിസന്‍ ഉള്‍പ്പെടെയുള്ള യുവ പേസര്‍മാര്‍ ടീമിലേക്കെത്തി. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സൗത്തിയുടെ പരിചയസമ്പത്തിനെയാണ് ന്യൂസിലാന്‍ഡ് ബൗളിങ് വിഭാഗത്തില്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഗ്രാന്‍ഡ്‌ഹോം ഏകദിന ടീമില്‍ ഇടംപിടിക്കുമ്പോള്‍, നീഷാമും, സാന്ത്‌നറും ഓള്‍ റൗണ്ടര്‍മാരായി കിവീസ് ടീമിലുണ്ടാവും. 

ഇഷ് സോധിയെ ആദ്യ ഏകദിനത്തിലേക്ക് വേണ്ടി മാത്രമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് കളിക്കുന്നതിന് വേണ്ടിയാണ് സോധിയെ ഒഴിവാക്കിയത്. ഇന്ത്യയുടെ ശക്തി ട്വന്റി20 പരമ്പരയില്‍ നിന്ന് തന്നെ മനസിലാക്കിയതാണെന്ന് ന്യുസിലാന്‍ഡ് പരിശീലകന്‍ സ്റ്റെഡ് പറയുന്നു. 

കിവീസ് ബൗളിങ്ങിലേക്ക് പുതിയ മുഖങ്ങളെത്തുമ്പോള്‍, ബാറ്റിങ്ങില്‍ ലോകകപ്പ് ഫൈനല്‍ കളിച്ച അതേ എട്ട് ബാറ്റ്‌സ്മാന്മാര്‍ തന്നെയാണ് ടോപ്പില്‍ വരുന്നതെന്ന് സ്റ്റെഡ് പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ തോല്‍വി നേരിട്ടതിന് ശേഷം ന്യുസിലാന്‍ഡ് ആദ്യമായി കളിക്കുന്ന ഏകദിന പരമ്പരയാണ് ഇത്. 

ന്യൂസിലാന്‍ഡ് ഏകദിന ടീം:  വില്യംസണ്‍, ബെന്നറ്റ്, ബ്ലണ്ടല്‍, ഗ്രാന്‍ഡ്‌ഹോം, ഗപ്റ്റില്‍, ജാമിസന്‍, കകെലിജന്‍, ടോം ലാതം, നീഷാം, ഹെന്‍ റി നികോള്‍സ്, മിച്ചല്‍ സാന്ത്‌നര്‍, ഇഷ് സോധി, ടിം സൗത്തി,റോസ് ടെയ്‌ലര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം