Sports

പരിക്ക് വില്ലനായി, ഐപിഎല്ലിന് എത്തിയ ആദ്യ അമേരിക്കക്കാരന്‍ മടങ്ങുന്നു, പേസര്‍ അലി ഖാന് സീസണ്‍ നഷ്ടം 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിരയില്‍ ഹാരി ഗാര്‍നേക്ക് പരിക്കേറ്റതോടെയാണ് പകരം അലി ഖാന്‍ ടീമിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: പരിക്കിനെ തുടര്‍ന്ന് യുഎസ് പേസര്‍ അലി ഖാന്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിരയില്‍ ഹാരി ഗാര്‍നേക്ക് പരിക്കേറ്റതോടെയാണ് പകരം അലി ഖാന്‍ ടീമിലേക്ക് എത്തിയത്. 

ഐപിഎല്ലിന്റെ ഭാഗമാവുന്ന ആദ്യ യുഎസ് ക്രിക്കറ്റ് താരം എന്ന നേട്ടം ഇവിടെ അലി ഖാന്‍ സ്വന്തമാക്കി. എന്നാല്‍ കൊല്‍ക്കത്ത സീസണില്‍ 4 കളികള്‍ പിന്നിടുമ്പോഴും പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ അലി ഖാന് കഴിഞ്ഞില്ല. പിന്നാലെ പരിക്ക് അലി ഖാന് മുന്‍പിലും വില്ലനായി എത്തി. അലി ഖാന് സീസണ്‍ നഷ്ടമാവുമെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വ്യക്തമാക്കി. 

2020 സീസണില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികവ് കാണിച്ചതോടെയാണ് അലി ഖാന് ഐപിഎല്ലിലേക്ക് വഴി തുറന്നത്. 12 കളിയും ജയിച്ച് കിരീടം നേടിയ ട്രിബാഗോ നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടിയാണ് അലി ഖാന്‍ കളിച്ചത്. ഇവിടെ എട്ട് കളിയില്‍ നിന്ന് എട്ട് വിക്കറ്റാണ് അലി ഖാന്‍ നേടിയത്. ഇക്കണോമി 7.43. 

ഐപിഎല്ലില്‍ നാല് കളിയില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇപ്പോള്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത കളി. ദിനേശ് കാര്‍ത്തിക്കിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന മുറവിളി ശക്തമാണ്. ഈ സാഹചര്യത്തില്‍ ടീമിനെ ജയത്തിലേക്ക് തിരികെ എത്തിക്കാന്‍ എല്ലാ ശ്രമവും കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്നുണ്ടാവും. ചെന്നൈയാവട്ടെ തുടര്‍ ജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കുകയാവും ലക്ഷ്യമിടുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം