Sports

പരുക്ക്; കൊൽക്കത്തയുടെ ആൻ റിച്ച് നോർത്തെ മടങ്ങി; പകരക്കാരൻ ബി​ഗ് ബാഷിൽ നിന്ന്

ഇതുവരെ ഓസീസ് ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത കെല്ലി ബി​ഗ് ബാഷ് ടി20യിലൂടെയാണ് ശ്രദ്ധേയനായത്

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പരുക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പേസർ ആൻ റിച്ച് നോർത്തെ നാട്ടിലേക്ക് മടങ്ങിയതോടെ മറ്റൊരു താരത്തെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഓസ്ട്രേലിയൻ പേസ് ബൗളർ മാറ്റ് കെല്ലിയാണ് നെർത്തെയുടെ പകരക്കാരൻ. 

ഇതുവരെ ഓസീസ് ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത കെല്ലി ബി​ഗ് ബാഷ് ടി20യിലൂടെയാണ് ശ്രദ്ധേയനായത്. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിന്റെ താരമാണ് കെല്ലി. ഇതാദ്യമായാണ് താരം ഐപിഎൽ കളിക്കാനെത്തുന്നത്.

വലം കൈയ്യൻ പേസ് ബൗളറായ കെല്ലി 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, അഞ്ച് ലിസ്റ്റ് എ മത്സരങ്ങളും, 12 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. കെല്ലി എത്തുന്നതോടെ കൊൽക്കത്തയുടെ ബൗളിങിന് കൂടുതൽ വൈവിധ്യം ഉണ്ടാകും. 

ഈ സീസൺ ഐപിഎല്ലിൽ പരുക്ക് ഏറ്റവും വലിയ തിരിച്ചടികൾ നൽകിയ ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നോർത്തെയ്ക്ക് പുറമേ, ശിവം മവി, കമലേഷ് നാഗർകൊട്ടി തുടങ്ങിയ താരങ്ങളും പരുക്കിനെ തുടർന്ന് ടീമിന് പുറത്താണിപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT