Sports

പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് അയ്യപ്പഭക്തിഗാനം, വീഡിയോയില്‍ ഉള്ളത് കുട്ടീഞ്ഞോ : മലയാളികളെ ഞെട്ടിച്ച് ബാഴ്‌സ 

39 സെക്കന്റുള്ള വീഡിയോയില്‍ പത്ത് സെക്കന്റോളം പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഈരടികള്‍ സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയെ എന്ന മലയാളം ഭക്തിഗാനത്തിന്റേതാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്ക് കൂടുമാറിയ വാര്‍ത്ത ലിവര്‍പൂള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ കാറ്റാലന്‍ ക്ലബ് ലോകത്തിന് മുന്നില്‍ ലിറ്റില്‍ മജീഷ്യനെ പരിചയപ്പെടുത്തുന്നത് കണ്ട് ഞെട്ടിയത് മലയാളികളാണ്. കുട്ടീഞ്ഞോ ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെയും ഒന്നിച്ചുള്ള വീഡിയോയാണ് മലയാളികളെ ഞെട്ടിച്ചത്.

 39 സെക്കന്റുള്ള വീഡിയോയില്‍ പത്ത് സെക്കന്റോളം പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഈരടികള്‍ സ്വാമിയേ അയ്യപ്പ, അയ്യപ്പ സ്വാമിയെ എന്ന മലയാളം ഭക്തിഗാനത്തിന്റേതാണ്. ബാഴ്‌സയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഏണസ്‌റ്റോ വല്‍വെര്‍ദെയ്‌ക്കൊപ്പം കുട്ടീഞ്ഞോ ഫോട്ടോഷൂട്ട് നടത്തുന്നതും ഇതിനുശേഷം കാറില്‍ മടങ്ങുന്നതുമാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. 

വീഡിയോയുടെ അവസാനഭാഗത്ത് ബാഴ്‌സയുടെ ലോഗോ കാണിക്കൂമ്പോഴും മലയാള ഈരടികള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. വീഡിയോയില്‍ അയ്യപ്പ ഭക്തിഗാനം എങ്ങനെ ഇടംപിടിച്ചെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം