സിഡ്‌നി: സമീപ കാലത്ത് ഓസീസ് ക്രിക്കറ്റില്‍ അരങ്ങേറിയ മികച്ച താരമാണ് മാര്‍നസ് ലബുഷനെ. മികച്ച പ്രകടനങ്ങളാല്‍ വളരെ വേഗം തന്നെ താരം ആരാധകര്‍ക്ക് പ്രിയങ്കരനായി മാറി. ഇത്തവണത്തെ ആഷസ് പരമ്പരയിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.
താരം നടത്തിയ ഒരു ഫീല്‍ഡിങ് മികവാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കഴിഞ്ഞ ദിവസം വിക്ടോറിയയും, ക്വീന്‍സ്‌ലന്‍ഡും തമ്മില്‍ നടന്ന മാര്‍ഷ് ഏകദിന കപ്പിലായിരുന്നു ലബുഷനെയുടെ രസികന്‍ ഫീല്‍ഡിങ് പ്രകടനം. ഫീല്‍ഡിങ് പ്രകടനത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു കാര്യം കൂടെ അതിനിടെ സംഭവിച്ചു. അത് വക വയ്ക്കാതെ എതിര്‍ താരത്തെ റണ്ണൗട്ടാക്കാന്‍ താരം നടത്തിയ ശ്രമം ആരാധകര്‍ക്കിടയില്‍ ഒരേ സമയം ചിരിയും കൈയടിയും നേടിക്കൊടുത്തു.
മത്സരത്തില്‍ വിക്ടോറിയ ബാറ്റ്‌സ്മാനായ വില്‍ സതര്‍ലന്‍ഡ് കവറിലേക്ക് പന്തടിച്ച് ഒരു റണ്ണിനായി ഓടി. കവഫീല്‍ഡ് ചെയ്യുകയായിരുന്ന ലബുഷനെ ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കി വിക്കറ്റ് കീപ്പര്‍ക്ക് കൈമാറി.
ഇതിനിടയില്‍ ലബുഷനെയുടെ പാന്റ്‌സ് താഴേക്ക് കുറച്ച് ഊരിപ്പോയി. എന്നാല്‍ അതൊന്നും ലബുഷനെയുടെ ഫീല്‍ഡിങിനെ ബാധിച്ചില്ല. ലബുഷനെയുടെ ത്രോ പിടിച്ചെടുത്ത് വിക്കറ്റ് കീപ്പര്‍ പെട്ടെന്ന് തന്നെ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ എതിര്‍ താരം ക്രീസിന് പുറത്താണെന്ന് വീഡിയോയില്‍ കൃത്യമായി കാണുന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates