Sports

പിഎസ്‌ജിയിലെ തന്റെ അവസാന മത്സരം നെയ്‌മര്‍ കളിച്ചു കഴിഞ്ഞു? 3 വര്‍ഷം കളിച്ചത്‌ 80 മത്സരങ്ങള്‍ മാത്രം, കൂറ്റന്‍ പ്രതിഫലവും

പിഎസ്‌ജിക്ക്‌ മുന്‍പില്‍ വന്ന 155 മത്സരങ്ങളില്‍ നെയ്‌മര്‍ കളിച്ചത്‌ 80 എണ്ണം

Author : സമകാലിക മലയാളം ഡെസ്ക്


ലോകത്തെ ഞെട്ടിച്ച ട്രാന്‍സ്‌ഫറിലൂടെ പിഎസ്‌ജിയിലേക്ക്‌ ചേക്കേറിയെങ്കിലും കല്ലുകടികള്‍ അവിടെ നെയ്‌മര്‍ പിടികൂടി. പിഎസ്‌ജിയിലെ മൂന്ന്‌ വര്‍ഷത്തില്‍ മുന്‍ ബാഴ്‌സാ താരം കളിച്ചത്‌ 80 മത്സരങ്ങള്‍ മാത്രം. ഇതോടെ പിഎസ്‌ജിക്ക്‌ വേണ്ടിയുള്ള അവസാന മത്സരം നെയ്‌മര്‍ കളിച്ചു കഴിഞ്ഞു എന്ന വിധത്തിലാണ്‌ വിലയിരുത്തലുകള്‍ ഉയരുന്നത്‌.

2018 ഫെബ്രുവരിയിലാണ്‌ പിഎസ്‌ജിയില്‍ നില്‍ക്കെ നെയ്‌മര്‍ ആദ്യം പരിക്കിന്റെ പിടിയിലേക്ക്‌ വീഴുന്നത്‌. ഇതോടെ ക്ലബിലെ ആദ്യ സീസണ്‍ തന്നെ നെയ്‌മര്‍ക്ക്‌ തിരിച്ചടിയായി. 2018-19 സീസണില്‍ ചാമ്പ്യന്‍സ്‌ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള നിര്‍ണായക പോരാട്ടത്തിന്‌ തൊട്ടുമുന്‍പും പരിക്ക്‌ നെയ്‌മര്‍ക്ക്‌ മുന്‍പില്‍ വില്ലനായിരുന്നു.

പെനാല്‍റ്റിയെ ചൊല്ലി റഫറിക്കെതിരെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിന്റെ പേരില്‍ മൂന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ വിലക്ക്‌. പിഎസ്‌ജിക്ക്‌ മുന്‍പില്‍ വന്ന 155 മത്സരങ്ങളില്‍ നെയ്‌മര്‍ കളിച്ചത്‌ 80 എണ്ണം. ഈ സമയം 97 മില്യണ്‍ യൂറോയാണ്‌ നെയ്‌മര്‍ക്ക്‌ പ്രതിഫലമായി ലഭിക്കുന്നത്‌. നെയ്‌മറിന്‌ വേണ്ടി പിഎസ്‌ജി ഇതുവരെ മുടക്കിയത്‌ 300 മില്യണ്‍ യൂറോ.

എന്നാല്‍ കളിക്കളത്തില്‍ നെയ്‌മര്‍ നിരാശപ്പെടുത്തിയില്ല. 80 കളിയില്‍ നിന്ന്‌ നേടിയത്‌ 69 ഗോള്‍. 17 ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങളില്‍ നിന്ന്‌ 14 ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം എന്ന സ്വപ്‌നത്തിലേക്ക്‌ ആദ്യമായി അടുക്കാന്‍ നെയ്‌മറെ പോലൊരു താരത്തിന്റെ സാന്നിധ്യം വേണമെങ്കിലും നെയ്‌മര്‍ സൃഷ്ടിക്കുന്ന മറ്റനേകം പ്രശ്‌നങ്ങള്‍ പിഎസ്‌ജി ഇനിയും ഉള്‍ക്കൊള്ളുമോയെന്ന്‌ വ്യക്തമല്ല.

നെയ്‌മറെ തിരികെ ബാഴ്‌സയിലേക്ക്‌ എത്തിക്കാനുള്ള ബാഴ്‌സയുടെ താത്‌പര്യം വ്യക്തമാണ്‌. എന്നാല്‍ കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ ബാഴ്‌സയ്‌ക്ക്‌ കാര്യങ്ങള്‍ കുറച്ചു കൂടി ബുദ്ധിമുട്ടാവും എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. എന്നാല്‍ വരുന്ന ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ നെയ്‌മര്‍ പിഎസ്‌ജി വിടാനുള്ള സാധ്യതകള്‍ തന്നെയാണ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം