Sports

പുതിയ മെഡിക്കല്‍ പാനല്‍, വിമര്‍ശനങ്ങളെ നേരിടാന്‍ സോഷ്യല്‍ മീഡിയ ടീം; എന്‍സിഎയെ കരുത്തുറ്റതാക്കാന്‍ ഗാംഗുലി

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ടിയസ് എന്ന ക്ലിനിക്കിനെ ബിസിസിഐ സമീപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്ന വിധത്തില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിടുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി പദ്ധതികളുമായി ബിസിസിഐ. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ സേവനവം എന്‍സിഎയ്ക്ക് ഇനി ലഭിക്കും. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ എന്‍സിഎയ്ക്കായി സോഷ്യല്‍ മീഡിയ സംഘത്തെ നിയമിക്കാനും തീരുമാനമായി. 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ടിയസ് എന്ന ക്ലിനിക്കിനെ ബിസിസിഐ സമീപിക്കും. മെഡിക്കല്‍ പാനലിന്റെ ആവശ്യകത ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പങ്കെടുത്ത എന്‍സിഎ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഫാസ്റ്റ് ബൗളിങ് വിഭാഗത്തിലെ തലവന്റെ സ്ഥാനം എന്‍സിഎയില്‍ ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ നിയമനം നടത്തും. എന്‍സിഎയില്‍ ന്യൂട്രീഷന്‍ തലവനേയും ബിസിസിഐ നിയമിക്കും. 

വൃദ്ധിമാന്‍ സാഹയുടെ പരിക്ക് എന്‍സിഎ കൈകാര്യം ചെയ്ത വിധം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പരിക്കാണ് ഇപ്പോള്‍ എന്‍സിഎയ്ക്ക് വീണ്ടും വിനയായത്. ബൂമ്ര, ഹര്‍ദിക് എന്നീ താരങ്ങള്‍ പരിക്കില്‍ നിന്നും തിരിച്ചു വരുന്നതിനുള്ള പരിശീലനം എന്‍സിഎയില്‍ നടത്താന്‍ തയ്യാറായില്ല. 

എന്‍സിഎ ആയിരിക്കും രാജ്യത്തിന്റെ ക്രിക്കറ്റ് പ്രോഗ്രാമുകളുടെ പ്രധാന കേന്ദ്രമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാംഗുലിയുടെ വാക്കുകള്‍ വന്നതിന് പിന്നാലെയാണ് എന്‍സിഎയ്ക്ക് വേണ്ടി ബിസിസിഐ നടപടികള്‍ സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി