Sports

പെണ്ണിനേക്കാള്‍ ഉയരക്കുറവ് കോഹ്ലിക്ക് കുറച്ചില്‍? ഉയരം കൂട്ടാന്‍ നോക്കിയ കോഹ് ലിക്ക് വിമര്‍ശനം

ആ പൊക്കത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം നേരിടുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പുരുഷനേക്കാള്‍ പൊക്കം കുറവായിരിക്കണം സ്ത്രീകള്‍ക്ക് എന്ന പൊതു കാഴ്ചപ്പാട് ഇപ്പോഴും പിന്തുടരുന്നുണ്ട് നമുക്കിടയില്‍. ഇപ്പോഴിതാ ആ പൊക്കത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ ആക്രമണം നേരിടുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ്. 

ടെന്നീസ് താരം കര്‍മന്‍ കൗറിന്റെ പൊക്കമാണ് കോഹ് ലിയെ കുഴക്കിയത്. ആറടി പൊക്കക്കാരിയായ കര്‍മനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് ഇടയില്‍ പൊക്കം കിട്ടുന്നതിനായി ഒരു പ്ലാറ്റ്‌ഫോമിലേക്ക് കയറി നില്‍ക്കുകയായിരുന്നു കോഹ് ലി. 

സംഭവം നടന്ന ഒരാഴ്ച പിന്നിട്ടപ്പോഴാണ് സംഭവം സമൂഹമാധ്യമങ്ങളുടെ കണ്ണില്‍പ്പെടുന്നത്. പെണ്ണിനേക്കാള്‍ പൊക്കം കുറവില്‍ പ്രശ്‌നം തോന്നിയ കോഹ് ലിയുടെ മനോഭാവത്തെയാണ് ഒരു കൂട്ടം പരിഹസിക്കുന്നത്. പെണ്ണിനേക്കാള്‍ പൊക്കം കുറവായാല്‍ എന്താണ് പ്രശ്‌നം എന്ന് ഒരു കൂട്ടം ചോദിക്കവെ, ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഇങ്ങനെ ചെയ്തതില്‍ പ്രശ്‌നം കാണുന്നതിന് എന്തിനാണെന്നാണ് മറ്റു ചിലരുടെ ചോദ്യം. 

ടിസോട്ടിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ച് പുറത്തിറക്കുന്നതിന് ഇടയിലായിരുന്നു സംഭവം. സത്‌നം സിങ്, ആദില്‍ ബേദി, ശിവാനി കടാരിയ, സചിക കുമാര്‍, ജെഹന്‍ ദാരുവാല, പിങ്കി റാമി, മനോജ് കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT