Sports

പേസിന് കോര്‍ട്ടില്‍ ഇനിയും ആഗ്രഹങ്ങളുണ്ട്; അതും 2040ലെ വിംബിള്‍ഡണ്‍ വരെ

മൂന്ന് ദശകത്തോളമായി കളി തുടരുന്ന പേസിന് പക്ഷേ കോര്‍ട്ടില്‍ ഇനിയും ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് താരങ്ങളെ എടുത്താല്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസുമുണ്ടാകും മുന്നില്‍. എട്ട് ഡബിള്‍സും 10 മിക്‌സഡ് ഡബിള്‍സും ഉള്‍പ്പെട്ടതാണ് പേസിന്റെ ഗ്രാന്‍സ്ലാം കിരീട നേട്ടം. മൂന്ന് ദശകത്തോളമായി കളി തുടരുന്ന പേസിന് പക്ഷേ കോര്‍ട്ടില്‍ ഇനിയും ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്. 

സെറീന വില്യംസിനെ പോലൊരു താരത്തിനൊപ്പം മിക്‌സഡ് കളിക്കണം എന്നല്ല അത്. പേസിന് കളിക്കേണ്ടത് സെറീനയുടെ മകള്‍ക്കൊപ്പമാണ്. 2040ലെ വിംബിള്‍ഡണില്‍ തന്നോടൊപ്പം മിക്‌സഡ് ഡബിള്‍സ് കളിക്കാന്‍ അലക്‌സിസ് ഒളിമ്പ്യയെ ഒരുക്കാനാണ് പേസ് സെറീനയോട് പറയുന്നത്. 

മകള്‍ അലക്‌സിസിന് ഒപ്പമുള്ള സെല്‍ഫി സെറീന ഷെയര്‍ ചെയ്തിരുന്നു. ഈ സെല്‍ഫി പങ്കുവെച്ചായിരുന്നു പേസ് തന്റെ ആഗ്രഹവും പറഞ്ഞത്. 40 വയസിന് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് തന്റെ പേരില്‍ തീര്‍ത്ത വ്യക്തിയാണ് പേസ്. പ്രായം തനിക്കൊരു പ്രശ്‌നമേയല്ലെന്നാണ് 2040 മുന്നില്‍ വെച്ച് പേസ് പറയുന്നത്....
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി