Sports

പേസ് ഇതിഹാസം ഇനി പരിശീലകന്‍; കോട്‌നി വാല്‍ഷ് വിന്‍ഡീസ് വനിതാ ടീം കോച്ച്

പേസ് ഇതിഹാസം ഇനി പരിശീലകന്‍; കോട്‌നി വാല്‍ഷ് വിന്‍ഡീസ് വനിതാ ടീം കോച്ച്

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇതിഹാസ പേസര്‍ കോര്‍ട്‌നി വാല്‍ഷിനെ നിയമിച്ചു. 57കാരനായ താരം 2022 വരെ വാല്‍ഷ് പരിശീലകനായി തുടരുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. 

വനിതാ ഏകദിന ലോകകപ്പ്, വനിതാ ടി20 ലോകകപ്പുകളാണ് വാല്‍ഷിന് മുന്നിലുള്ള വെല്ലുവിളികള്‍. നേരത്തെ വനിതാ ടീമിന്റെ പരിശീലക സംഘത്തില്‍ കുറച്ച് കാലം വാല്‍ഷ് പ്രവര്‍ത്തിച്ചിരുന്നു. 

വെസ്റ്റിന്‍ഡീസിനായി ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റെടുത്ത ബൗളര്‍ ആണ് വാല്‍ഷ്. ബംഗ്ലാദേശിന്റെ സഹ പരിശീലകനായും വാല്‍ഷ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

132 ടെസ്റ്റുകളില്‍ നിന്ന് 519 വിക്കറ്റുകള്‍ നേടി അന്ന് ലോക റെക്കോര്‍ഡിട്ട താരമാണ് വാല്‍ഷ്. ഏകദിനത്തില്‍ 229 വിക്കറ്റുകളും അദ്ദേഹം നേടി. 429 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 1,807 വിക്കറ്റുകളാണ് വാല്‍ഷിന്റെ സമ്പാദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?