Sports

പോകുന്ന പോക്കിന് റയലിന്റെ പ്രതിരോധവും പൊളിക്കാം; റയലില്‍ നിന്നും ബ്രസീലിയന്‍ താരത്തെ എത്തിക്കാന്‍ യുവന്റ്‌സിനോട് ക്രിസ്റ്റിയാനോ

മാഴ്‌സെലോ പോയാല്‍ ആ വിടവ് നികത്താന്‍ പാകത്തില്‍ താരങ്ങള്‍ ഇപ്പോള്‍ റയലില്‍ ഇല്ലാത്തതാണ് അവരെ വലയ്ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

യുവന്റ്‌സുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ റയലില്‍ നിന്നും മറ്റൊരു താരത്തെ ക്ലബിലെത്തിക്കണം എന്ന ആവശ്യവുമായി ക്രിസ്റ്റ്യാനോ. റയലില്‍ ക്രിസ്റ്റിയാനോയുടെ സഹതാരമായിരുന്ന മാഴ്‌സെലോയെ യുവന്റ്‌സിലെത്തിക്കണം എന്നാണ് ക്രിസ്റ്റിയാനോയുടെ ആവശ്യം. 

മാഴ്‌സെലോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയിലിറങ്ങാന്‍ യുവന്റ്‌സ് ക്ലബ് പ്രസിഡന്റ് അഗ്നെല്ലിയോട് ക്രിസ്റ്റിയാനോ ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട. ബെര്‍നാബ്യൂവിലായിരുന്നപ്പോഴുള്ള ബന്ധമാണ് യുവന്റ്‌സിന്റെ റൈറ്റ് ബാക്കായി മാഴ്‌സെലോയെ എത്തിക്കാന്‍ ക്രിസ്റ്റിയാനോയെ പ്രേരിപ്പിക്കുന്നത്. 

എന്നാല്‍ മാഴ്‌സെലോയെ വിട്ടുനല്‍കാനുള്ള സൂചനകളൊന്നും റയലിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. 2022 വരെയാണ് റയലുമായുള്ള മാഴ്‌സെലോയുടെ കരാര്‍.180 മില്യണ്‍ യൂറോയാണ് റിലീസ് ക്ലോസ്. 

മാഴ്‌സെലോ പോയാല്‍ ആ വിടവ് നികത്താന്‍ പാകത്തില്‍ താരങ്ങള്‍ ഇപ്പോള്‍ റയലില്‍ ഇല്ലാത്തതാണ് അവരെ വലയ്ക്കുന്നത്. തിയോ ഹെര്‍ണാന്‍ഡസിലും അവര്‍ക്ക് വിശ്വാസം പോര. 

എന്നാല്‍ സീരി എ ചാമ്പ്യന്മാരായ യുവന്റ്‌സിന്റെ കാര്യം അങ്ങിനെയല്ല. അവരുടെ ലെഫ്റ്റ് ബാക്കായ അലക്‌സ് സാന്‍ഡ്രോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിട്ടു നല്‍കിയാല്‍ മാഴ്‌സെലോയെ ടീമിലെത്തിക്കാനുള്ള വഴി അവര്‍ക്ക് മുന്നിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT