Sports

പോഗ്ബയിലേക്ക് നോട്ടം ഉറപ്പിച്ച് സിദാന്‍, പകരം നാല് താരങ്ങളെ നല്‍കാമെന്ന് ഓഫര്‍; ഇളകാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ഈ അടുത്ത് ക്ലബിലേക്ക് എത്തിച്ച ബ്രുണോ ഫെര്‍നാന്‍ഡെസിനൊപ്പം ഓള്‍ട്രഫോഡില്‍ പോഗ്ബ കളിക്കണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്  സോള്‍ഷെയര്‍

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോഗ്ബയ്ക്ക് വേണ്ടി റയല്‍ മാഡ്രിഡ്. മാര്‍ടിന്‍ ഒഡെഗാര്‍ഡ്, ഹാമിസ് റോഡ്രിഗ്‌സ് ഉള്‍പ്പടെ നാല് താരങ്ങളെ പകരം തരാമെന്ന ഓഫറാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്‍പില്‍ റയല്‍ വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

പോഗ്ബയില്‍ റയല്‍ പരിശീലകന്‍ സിനദിന്‍ സിദാനുള്ള താത്പര്യം വ്യക്തമാണ്. എന്നാല്‍ ഈ അടുത്ത് ക്ലബിലേക്ക് എത്തിച്ച ബ്രുണോ ഫെര്‍നാന്‍ഡെസിനൊപ്പം ഓള്‍ട്രഫോഡില്‍ പോഗ്ബ കളിക്കണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ ഒലെ സോള്‍ഷെയര്‍. പോഗ്ബയെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാട് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഹാമിഷ് റോഡ്രിക്‌സ്, മാര്‍ട്ടിന്‍ അഡെഗാര്‍ഡ്, ലൂക്കാസ് വാസ്‌ക്വിസ്, ബ്രാഹിം ഡയസ് എന്നിവരെയാണ് പോഗ്ബയ്ക്ക് വേണ്ടി റയല്‍ വിട്ടുനല്‍കാന്‍ ഒരുങ്ങുന്നത്. ക്രിസ്റ്റിയാനോ പോയതിന് ശേഷം സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനുള്ള റയലിന്റെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. 

ഹസാര്‍ഡ് ബെര്‍നാബ്യൂവിലേക്ക് എത്തിയെങ്കിലും പരിക്ക് വില്ലനായതോടെ തുടക്കം മങ്ങി...നെയ്മറിനായി നേരത്തെ റയല്‍ രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പോഗ്ബയിലേക്കാണ് മുന്‍ ഫ്രാന്‍സ് താരം കൂടിയായ സിദാന്റെ കണ്ണ് എന്നാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ റിപ്പോര്‍ട്ടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT