Sports

പോണ്ടിങ് കലിപ്പിലാണ്; ഹോം ​​ഗ്രൗണ്ട് അത്ഭുതപ്പെടുത്തി; വിമർശനം

ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലെ വിക്കറ്റ് ഡല്‍ഹിയെ തുണയ്ക്കാത്തതാണ് മുന്‍ ഓസീസ് നായകനെ പ്രകോപിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ അഞ്ച് കളികളിൽ നിന്ന് രണ്ട് ജയവും മൂന്ന് തോ‌‍ൽവിയുമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനോട് സ്വന്തം മൈതാനത്ത് അവർക്ക് തോൽവി വഴങ്ങേണ്ടി വന്നു. കളിയുടെ സമസ്ത മേഖലകളിലും ക്യാപിറ്റൽസ് പിന്നോക്കം പോയി. 

ഹോം ​ഗ്രൗണ്ടിൽ ടീമിനായി ഒരുക്കുന്ന പിച്ചിനെ സംബന്ധിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് ഡൽ​ഹി പരിശീലകൻ റിക്കി പോണ്ടിങ്. 
ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലെ വിക്കറ്റ് ഡല്‍ഹിയെ തുണയ്ക്കാത്തതാണ് മുന്‍ ഓസീസ് നായകനെ പ്രകോപിപ്പിച്ചത്. പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുണയ്ക്കുന്നതായിരുന്നു എന്നാണ് മത്സര ശേഷം അദ്ദേഹം പ്രതികരിച്ചത്. 

ഈ പിച്ച് അത്ഭുതപ്പെടുത്തുന്നതാണ്. മത്സരത്തിനു മുൻപ് ക്യൂറേറ്ററുമായി സംസാരിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച വിക്കറ്റായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചും. ഇതൊന്നും ശരിയല്ലെന്നും പോണ്ടിങ് പറഞ്ഞു. വളരെ വേ​ഗം കുറഞ്ഞ പിച്ചാണ്. ഹൈദരാബാദ് മാന്യമായി പന്തെറിഞ്ഞു. പിച്ചിന്റെ വേ​ഗക്കുറവ് സ്ലോ ബൗളർമാർ സമർഥമായി ഉപയോ​ഗിച്ചതായും പോണ്ടിങ് പ്രതികരിച്ചു. നേരത്തെയും ഡല്‍ഹി പിച്ചിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT