മധ്യ നിര കളി മെനയാന്‍ സാധിക്കാതെ കുഴഞ്ഞതും, വല കുലുക്കാന്‍ പാകത്തില്‍ കളി ഹ്യൂമിന്റേയും വിനീതിന്റേയും ബൂട്ടുകളില്‍ നിന്നും  വിരിയാതിരുന്നതും
കണക്കു തീര്‍ക്കാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചടിച്ചു. വമ്പന്‍  സൂപ്പര്‍ താരങ്ങള്‍ മഞ്ഞക്കുപ്പായത്തില്‍ ഇല്ലാ എങ്കിലും രണ്ട് താരങ്ങളിലേക്ക് പ്രതീക്ഷ വയ്ക്കാതെ വയ്യ മഞ്ഞപ്പടയ്ക്ക്, മതേജ് പോപ്ലാറ്റ്‌നിച്ച്, സ്ലാവിസ് ജനോവിച്ച്. മുന്നേറ്റത്തില്‍ ഇവരുടെ കളിയാവും ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കുക. 
മനോഹരമായ ഫുട്‌ബോളായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കാന്‍ ശ്രമിക്കുക എന്നായിരുന്നു നാലാം സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ബെര്‍ബറ്റോവ് പറഞ്ഞത്. പക്ഷേ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നീക്കങ്ങള്‍ക്ക് വേണ്ടി ബെര്‍ബയുടെ ബൂട്ടിലേക്ക് നോക്കി ആരാധകര്‍ നോക്കിയിരുന്നത് മിച്ചം.
മുന്നേറ്റ നിരയില്‍ പോപ്ലാറ്റ്‌നിച്ചും ജനോവിച്ചും ഒത്തൊരുമിച്ച് കളിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് പിന്നെ ആശങ്കപ്പെടാന്‍ അധികമുണ്ടാവില്ല. സ്ലൊവേനിയന്‍ ഗോള്‍ മെഷീനാണ് പോപ്ലാറ്റ്‌നിച്ച്. ഫീല്‍ഡില്‍ പോപ്ലാറ്റ്‌നിച്ചിനെ താന്‍ മനസിലാക്കി കഴിഞ്ഞുവെന്നാണ് ജനോവിച്ച് പറയുന്നത്.
ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തന്നെ ഒരു ധാരണയായി കഴിഞ്ഞു. ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രമാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. എത്ര ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി അടിക്കാന്‍ സാധിക്കുമെന്ന് അറിയില്ല. എന്റെ നൂറ് ശതമാനവും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി നല്‍കുമെന്ന് ജനോവിച്ച് പറഞ്ഞു കഴിഞ്ഞു.
സ്ലൊവേനിയന്‍ ലീഗില്‍ പതിനാറ് ഗോളുകള്‍ അടിച്ചു കൂട്ടിയാണ് പോപ്ലാറ്റ്‌നിച്ച് വരുന്നത്. 158 കളികളില്‍ നിന്നും ഈ ഇരുപത്തിയാറുകാരന്‍ അടിച്ചു കൂട്ടിയത് 75 ഗോളുകള്‍. തന്റെ മുന്‍ ക്ലബായ ത്രിഗ്ലവിന് വേണ്ടി 51 മത്സരങ്ങളില്‍ നിന്നും പോപ്ലാറ്റ്‌നിച്ച് വല കുലുക്കിയത് 48 തവണ.
എടികെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ വിനീതിനൊപ്പം മുന്നേറ്റത്തില്‍ പോപ്ലാറ്റ്‌നിച്ച് ഉണ്ടാകുമെന്ന് ഉറപ്പ്. 4-2-3-1 എന്ന നിലയിലാണ് ഇറങ്ങുക എങ്കില്‍ വിനീതീന് പകരം പോപ്ലാറ്റ്‌നിച്ച് പ്ലേയിങ് ഇലവനില്‍ എത്തും. പോപ്ലാറ്റ്‌നിച്ചിന് പിന്നില്‍ പെക്കൂസണും വിങ്ങുകളഇല്‍ നര്‍സാറിയും ഡൗങ്കലും ഇറങ്ങുമ്പോള്‍ കിസിറ്റോയുടെ വേഗതയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു പ്രതീക്ഷ.
അനസ് ആദ്യ കളിയില്‍ ഇറങ്ങുന്നില്ലാ എങ്കിലും പ്രതിരോധത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശങ്കപ്പെടാനില്ല. ജിങ്കാനൊപ്പം പെസിച്ച്, കാലി, ലാല്‍റുവാത്താര തീരുന്നതോടെ പ്രതിരോദ കോട്ട ഭദ്രം.സെന്റര്‍ ബാക്കായി സക്കീറും, ക്രമറെവിച്ചും വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കെട്ടുറപ്പ് വര്‍ധിക്കുന്നു. പ്ലേയിങ് ഇലവനിലും സബ്സ്റ്റിറ്റിയൂഷനിലും വരുന്ന മാറ്റങ്ങളോടെ ഡേവിഡ് ജെയിംസ് പുതിയ സീസണിനായി എന്ത് തന്ത്രമാണ് കരുതി വെച്ചിരിക്കുന്നതെന്ന് വ്യക്തമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates