Sports

പോരാടിയത് നിതീഷ് റാണ; ചെന്നൈയ്ക്ക് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത

പോരാടിയത് നിതീഷ് റാണ; ചെന്നൈയ്ക്ക് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് കണ്ടെത്തിയത്. 

തുടക്കത്തില്‍ റോക്കറ്റ് പോലെ കുതിച്ച കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ വേഗം ഇടയ്ക്ക് വച്ച് കുറഞ്ഞു. ഓപണര്‍ നിതീഷ് റാണ ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 61 പന്തുകള്‍ നേരിട്ട് നാല് സിക്‌സും പത്ത് ഫോറും സഹിതം 87 റണ്‍സാണ് നിതീഷ് റാണ അടിച്ചെടുത്തത്. ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും (26) റാണയും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. 

പിന്നീട് 10 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാര്‍ത്തിക്കിന്റെ അവസരോചിത ബാറ്റിങും കൊല്‍ക്കത്ത സ്‌കോര്‍ 150 കടക്കുന്നതില്‍ നിര്‍ണായകമായി. മോര്‍ഗന്‍ 15 റണ്‍സുമായി പുറത്തായി. 

ചെന്നൈക്കായി ലുന്‍ഗി എന്‍ഗിഡി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സന്റാനര്‍, ജഡേജ, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT