Sports

ഫഖര്‍ നിര്‍ത്തുന്നില്ല, കോഹ് ലിയേയും പിന്നിലാക്കി

ഡബിള്‍ സെഞ്ചുറി നേടി പുതു ചരിത്രമെഴുതിയതിന് പിന്നാലെ മറ്റ് റെക്കോര്‍ഡുകളും ഒന്നൊന്നായി പിന്നിടുകയാണ് ഫഖര്‍

സമകാലിക മലയാളം ഡെസ്ക്

പാക് ഓപ്പണര്‍ ഫഖര്‍ സമന്‍ റണ്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്. സിംബാബ്വെയ്‌ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടി പുതു ചരിത്രമെഴുതിയതിന് പിന്നാലെ മറ്റ് റെക്കോര്‍ഡുകളും ഒന്നൊന്നായി പിന്നിടുകയാണ് ഫഖര്‍. 

ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഫഖറിലേക്ക് എത്തുന്നത്. വിവ് റിച്ചാര്‍ഡ്‌സ്, കെവിന്‍ പീറ്റേഴ്‌സന്‍, ജോാഥന്‍ ട്രോട്ട് എന്നിവരെ പിന്നിലേക്ക് മാറ്റിയാണ് ഈ ഇരുപത്തിയെട്ടുകാരന്‍ മുന്നിലേക്കെത്തുന്നത്. 

ഇവര്‍ 21 ഇന്നിങ്‌സില്‍ നിന്നാണ് ആയിരം റണ്‍സ് ക്ലബില്‍ എത്തിയത് എങ്കില്‍ ഫഖറിന് ഈ നേട്ടം കൈവരിക്കാന്‍ വേണ്ടി വന്നത് 18 ഇന്നിങ്‌സാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേയും ഫഖര്‍ പിന്നിലാക്കിയിട്ടുണ്ട്. 24 ഇന്നിങ്‌സാണ് കോഹ് ലിക്ക് ആയിരം റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നത്. 

സിംബാബ്വെയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിലായിരുന്നു ഫഖറിന്റെ നേട്ടം. അവസാന ഏകദിനത്തിലും ഫഖര്‍ മികച്ചു നിന്നു. 85 റണ്‍സ് എടുത്താണ് ഫഖര്‍ പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ച്യൂയിങ് ഗം വിഴുങ്ങിയാൽ വയറ്റിൽ ഒട്ടിപ്പിടിക്കുമോ?

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

'എന്റെ ആർത്തവം നാഷണൽ ജോക്കായി മാറി; പുരുഷൻമാരെ ശരിക്കും ബോധവത്കരിക്കേണ്ടതുണ്ട്'

പിതാവിനേക്കാള്‍ കർക്കശ നിലപാടുകാരന്‍; ആരാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി?

SCROLL FOR NEXT