fastest 
Sports

ഫാസ്റ്റസ്റ്റ് പ്രീമിയര്‍ ലീഗ് ഗോള്‍ വന്ന വഴി കണ്ടോ? ഏഴ് സെക്കന്‍ഡില്‍ ഗോള്‍വല കുലുക്കി

വാറ്റ്‌ഫോര്‍ഡിന്റെ ഡിഫന്ററിന്റെ കാലുകളിലേക്ക് വരുന്നതിനൊപ്പം സതാംപ്ടണ്‍ സ്‌ട്രൈക്കന്‍ ഷേന്‍ ലോങ് പന്ത് ലക്ഷ്യമാക്കി മധ്യനിരയില്‍ നിന്നും ഓടിയടുക്കുന്നുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കിക്കോഫ് വിസില്‍ മുഴങ്ങിയതിന് പിന്നാലെ വാറ്റ്‌ഫോര്‍ഡ് താരം പ്രതിരോധ നിര താരത്തിലേക്ക് പന്ത് പാസ് ചെയ്തു. പക്ഷേ പന്ത് വാറ്റ്‌ഫോര്‍ഡിന്റെ ഡിഫന്ററിന്റെ കാലുകളിലേക്ക് വരുന്നതിനൊപ്പം സതാംപ്ടണ്‍ സ്‌ട്രൈക്കന്‍ ഷേന്‍ ലോങ് പന്ത് ലക്ഷ്യമാക്കി മധ്യനിരയില്‍ നിന്നും ഓടിയടുക്കുന്നുണ്ടായിരുന്നു. അവിടെ പാസ് ചെയ്യാന്‍ ശ്രമിച്ച വാറ്റ്‌ഫോര്‍ഡ് താരത്തിന് പിഴച്ചു. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലെ ഗോള്‍ വന്ന വഴി ഇങ്ങനെയാണ്. 

കിക്കോഫ് വിസില്‍ മുഴങ്ങി ഏഴ് സെക്കന്‍ഡിനുള്ളിലാണ് ലോങ് വല കുലുക്കിയത്. 10 സെക്കന്‍ഡില്‍ ഗോള്‍ വല കുലുക്കിയ ലെഡ്‌ലി കിങ്ങിന്റെ പേരിലായിരുന്നു പ്രീമിയര്‍ ലീഗിലെ വേഗമേറിയ ഗോളിന്റെ റെക്കോര്‍ഡ് ഇതുവരെ. വാറ്റ്‌ഫോര്‍ഡ് താരം ക്രെയ്ഗ് കാത്കാര്‍ട്ടിനെയാണ് അവിടെ ഒരു നിമിഷത്തേക്ക് ലോങ് സമ്മര്‍ദ്ദത്തിലാക്കി പന്ത് തട്ടിയെടുത്തത്. 

പക്ഷേ ലോങ്ങിന്റെ വേഗതയേറിയ ഗോളിനും സതാംപ്ടണിന് ജയം നേടിക്കൊടുക്കുവാനായില്ല. ലോങ്ങിന്റെ ഏഴ് സെക്കന്‍ഡിലെ ഗോളിന് 90ാം മിനിറ്റില്‍ മറുപടി ഗോളടിച്ചാണ് വാറ്റ്‌ഫോര്‍ഡ് കളി സമനിലയിലാക്കിയത്. പ്രീമിയര്‍ ലീഗില്‍ 17ാം സ്ഥാനത്താണ് സതാംപ്ടണ്‍. വാറ്റ്‌ഫോര്‍ഡ് ഏഴാമതും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകു'മെന്ന് മാല പാർവതി; 'മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ ?', മറുപടിയുമായി നടി

സാമ്പാറിലെ കായം, രുചിയ്ക്ക് മാത്രമല്ല

'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

SCROLL FOR NEXT