Sports

ഫിര്‍മിനോ ഗോളടിച്ചപ്പോള്‍ കുപ്പി വലിച്ചെറിഞ്ഞ് സല; സന്തോഷമോ, നിരാശയോ എന്ന് ആരാധകര്‍

ഗോള്‍ ആഘോഷിക്കുന്ന ക്ലോപ്പിന് പിന്നില്‍ ഡഗ്ഔട്ടില്‍ ഇരിക്കുന്ന സല ആ സമയം വെള്ളക്കുപ്പി നിരാശയോടെ താഴേക്കെറിയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

90ാം മിനിറ്റില്‍ പിറന്ന ഫിര്‍മിനോയുടെ ഗോള്‍ ആരാധകര്‍ മറക്കാന്‍ ഇടയില്ല. ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയുമായെത്തിയവരെ ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കളിയില്‍ തന്നെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ലിവര്‍പൂള്‍. പക്ഷേ ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് സലയില്‍ നിന്നും വരുന്നത്. 

ഫിര്‍മിനോയുടെ ഗോളില്‍ ആന്‍ഫീല്‍ഡ് പൊട്ടിത്തെറിക്കുന്നതിന് ഇടയില്‍ സല കുപ്പി നിലത്തേക്കെറിയുന്ന വീഡിയോയാണ് പുറത്തു വരുന്നത്. ഗോള്‍ ആഘോഷിക്കുന്ന ക്ലോപ്പിന് പിന്നില്‍ ഡഗ്ഔട്ടില്‍ ഇരിക്കുന്ന സല ആ സമയം വെള്ളക്കുപ്പി നിരാശയോടെ താഴേക്കെറിയുന്നു. 

പിഎസ്ജിക്കെതിരെ സലയ്ക്ക് തിളങ്ങാനായില്ല എന്ന് മാത്രമല്ല, 83ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോള്‍ പിറന്നത് സലയുടെ പിഴവില്‍ നിന്നുമായിരുന്നു. ഈ പിഴവിന് പിന്നാലെ സലയെ പിന്‍വലിക്കുകയും പകരം ഷക്കിരിയെ ക്ലോപ്പ് കളത്തിലിറക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ ഡയറിയില്‍ 20.05 കോടിയുടെ കണക്കുകള്‍; ദുബൈയിലേക്ക് അയച്ചത് 85 ലക്ഷം രൂപ; നിര്‍ണായക തെളിവുകളുമായി ഇഡി

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ റെഡ് അലര്‍ട്ട്

Today's Rashi Phalam August 20|പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും, ഓഫീസിൽ അധിക ചുമതല

വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി; ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തില്‍

വെറുതെ ഒരു 'ഹായ്'; വാട്സ് ആപ്പിൽ കിട്ടും ടിക്കറ്റും എല്ലാ വിവരങ്ങളും; ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി