Sports

ഫുട്‌ബോള്‍ ലോകം പറയുന്നു. ഇത് ഗോളിനേക്കാള്‍ മനോഹരം-വീഡിയോ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസം റഷ്യ-പോര്‍ച്ചുഗല്‍ കോണ്‍ഫഡറേഷന്‍ കപ്പ് മത്സരത്തില്‍ ഗോളിനേക്കാള്‍ മനോഹരമായ ഒരു കാഴ്ചയെ കുറിച്ചാണ് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ഒരു ഗോൡന് റഷ്യയെ തോല്‍പ്പിച്ചതൊന്നും സോഷ്യല്‍ മീഡയയ്ക്ക് വിഷയമല്ല.

പിന്നെ എന്താണ് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ച. താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ കൈപിടിച്ചത് വീല്‍ച്ചെയറില്‍ ഇരിക്കുന്ന ഒരു കുട്ടിയായിരുന്നു. ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റ് വളണ്ടിയറായ റഷ്യക്കാരിയുടെ പത്തുവയസുകാരി മകള്‍ പൊളീന ഹെര്‍ഡിലോവ. 

വാംഅപ്പ് കഴിഞ്ഞു ഡ്രസിങ് റൂമിലേക്ക് പോകും വഴിയാണ് റൊണാള്‍ഡോയുടെ കണ്ണില്‍ പൊളീന പെട്ടത്. ഉടനെ തന്നെ കുട്ടിയുടെ അടുത്ത് ചെന്ന് സംസാരിക്കുകയും അവള്‍ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് റൊണാള്‍ഡോയുടെ ഗോളിനെക്കാള്‍ മനോഹരമായ നിമിഷം.

തന്റെ ഓവര്‍കോട്ട് കുട്ടിക്ക് സമ്മാനിക്കുന്നതിനോടൊപ്പം അവളുടെ നെറ്റിയില്‍ ചുംബനം നല്‍കാനും റൊണാള്‍ഡോ മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT