Sports

ഫ്രഞ്ച് ഇതിഹാസം ഇനി ഇറ്റലിയില്‍; റിബറി ഫിയോരന്റിനയ്ക്കായി പന്ത് തട്ടും

വെറ്ററന്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ഇറ്റാലിയന്‍ സീരി എ ടീം ഫിയോരന്റിനയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: വെറ്ററന്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ഇറ്റാലിയന്‍ സീരി എ ടീം ഫിയോരന്റിനയില്‍. കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് പിന്നാലെ റിബറി ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞിരുന്നു. പിന്നീട് മറ്റ് ടീമുകളിലൊന്നും ചേര്‍ന്നിരുന്നില്ല. 

രണ്ട് വര്‍ഷത്തെ കരാറിലാണ് റിബറി ടീമിലെത്തുന്നത്. 36 കാരനായ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 

2007ലാണ് റിബറി ബയേണിലെത്തുന്നത്. പിന്നീട് 12 വര്‍ഷം ടീമിനായി കളത്തിലിറങ്ങിയ റിബറി ജര്‍മന്‍ കരുത്തര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്