Sports

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മാഡ്രിഡിലേക്ക്; സെര്‍ബിയന്‍ സെന്‍സേഷന്‍ ഇനി റയലിന്റെ ജേഴ്സിയിൽ

സെര്‍ബിയന്‍ സെന്‍സേഷനും ബുണ്ടസ് ലീഗയില്‍ ഫ്രാങ്ക്ഫര്‍ട്ടിനായി ഈ സീസണില്‍ ഗോളുകള്‍ അടിച്ചുകൂട്ടുകയും ചെയ്ത ലുക ജോവിച് ഇനി റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സെര്‍ബിയന്‍ സെന്‍സേഷനും ബുണ്ടസ് ലീഗയില്‍ ഫ്രാങ്ക്ഫര്‍ട്ടിനായി ഈ സീസണില്‍ ഗോളുകള്‍ അടിച്ചുകൂട്ടുകയും ചെയ്ത ലുക ജോവിച് ഇനി റയല്‍ മാഡ്രിഡിനായി കളത്തിലിറങ്ങും. ഗോളടി യന്ത്രം ലുക ജോവിച്ചിനെ വമ്പന്‍ തുകയ്ക്ക് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഏകദേശം 60 ദശലക്ഷം യൂറോയാണ് ജോവിച്ചിനായി റയല്‍ മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. ജോവിച്ചിനായി മറ്റ് മുന്‍നിര ക്ലബുകളും രംഗത്തുണ്ടായിരുന്നു.

ഫ്രാങ്ക്ഫര്‍ട്ടിനായി ഈ സീസണില്‍ ബുണ്ടസ് ലീഗയിലെ 27 മത്സരത്തില്‍ 17 ഗോളടിച്ചാണ് ജോവിച്ച് ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലും നിന്നായി 27 ഗോളുകളും അടിച്ചുകൂട്ടി. 21കാരനായ താരം സെര്‍ബിയക്കായി 13 തവണ കുപ്പായമണിഞ്ഞിട്ടുണ്ട്. 75 മത്സരങ്ങളില്‍ ഫ്രാങ്ക്ഫര്‍ട്ടിനായി കളത്തിലിറങ്ങിയ ജോവിച് 36 ഗോളുകളാണ് നേടിയത്. 

ഒറ്റ കളിയില്‍ അഞ്ച് ഗോളുകള്‍ അടിച്ചുകൂട്ടി ശ്രദ്ധേയമായ ഒരു റെക്കോര്‍ഡും താരം ഇക്കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയിരുന്നു. 2018 ഓക്ടോബറില്‍ ഫോചുണ ഡസ്സല്‍ഡോര്‍ഫിനെതിരായ ബുണ്ടസ് ലീഗ പോരാട്ടത്തിലാണ് താരം അഞ്ച് ഗോളുകള്‍ അടിച്ചെടുത്തത്. ബുണ്ടസ് ലീഗയുടെ ചരിത്രത്തില്‍ ഒരു കളിയില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് സെര്‍ബിയന്‍ താരം സ്വന്തമാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്