Sports

ഫ്രൈയിങ്‌ പാന്‍ ചലഞ്ചുമായി ലിയാണ്ടര്‍ പേസ്‌, പക്ഷേ ഒരു ട്വിസ്റ്റ്‌ ഉണ്ട്‌, സംഭവം ഇങ്ങനെ

പേസിന്റെ വരവെന്ന്‌ പറയുമ്പോള്‍ ടെന്നീസുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്ന്‌ ഊഹിക്കാം. അങ്ങനെ തന്നെയാണ്‌. പക്ഷേ കയ്യില്‍ റാക്കറ്റ്‌ അല്ലെന്ന്‌ മാത്രം...

Author : സമകാലിക മലയാളം ഡെസ്ക്


ലോക്ക്‌ഡൗണിന്റെ വിരസതയില്‍ വീടിനുള്ളില്‍ തന്നെ കഴിയുമ്പോള്‍ രസകരമായൊരു ചലഞ്ചുമായി എത്തുകയാണ്‌ ഇന്ത്യന്‍ ടെന്നീസ്‌ താരം ലിയാണ്ടര്‍ പേസ്‌. പേസിന്റെ വരവെന്ന്‌ പറയുമ്പോള്‍ ടെന്നീസുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്ന്‌ ഊഹിക്കാം. അങ്ങനെ തന്നെയാണ്‌. പക്ഷേ കയ്യില്‍ റാക്കറ്റ്‌ അല്ലെന്ന്‌ മാത്രം...

ഫ്രൈയിങ്‌ പാനും കയ്യിലേന്തി വീടിന്റെ ചുമരുമൊത്ത്‌ ടെന്നീസ്‌ കളിക്കുകയാണ്‌ പേസ്‌. പക്ഷേ ഇവിടെയൊരു ട്വിസ്റ്റ്‌ ഉണ്ട്‌. പന്തിലേക്ക്‌ നോക്കാതെ വേണം കളിക്കാന്‍. നോ ലുക്ക്‌ വോളി ചലഞ്ചിലേക്ക്‌ എല്ലാവരേയും വെല്ലുവിളിക്കുകയാണ്‌ പേസ്‌. നന്നായി ചെയ്യുന്നവരുടെ വീഡിയോ താന്‍ പങ്കുവെക്കുമെന്നും പേസ്‌ പറഞ്ഞു. പേസിന്റെ വീഡിയോക്ക്‌ മറുപടിയുമായി സഹതാരം ഭൂപതിയുമെത്തി. എന്ത്‌ ഉപയോഗിച്ചും വോളി കളിക്കാം എന്നായിരുന്നു ഭൂപതിയുടെ കമന്റ്‌.
 

നേരത്തെ, ടെന്നീസ്‌ ഇതിഹാസം റോജര്‍ ഫെഡററും ചുമരിലടിച്ച്‌ ടെന്നീസ്‌ കളിച്ച്‌ ചലഞ്ചുമായി എത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലി ഉള്‍പ്പെടെയുള്ളവരെ വെല്ലുവിളിച്ചായിരുന്നു ഫെഡററുടെ വരവ്‌. കോഹ്‌ ലിയെ കൂടാതെ ജോക്കോവിച്ച്‌, നദാല്‍ എന്നിവര്‍ക്കാണ്‌ ഫെഡററുടെ വെല്ലുവിളിയെത്തിയത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം