Sports

ബംഗ്ലാദേശ് മാത്രമല്ല, ചൂടും കളിച്ചു; ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഭാരം കുറഞ്ഞു, അതും നാല് കിലോ

ബംഗ്ലാദേശിനോടേറ്റ തോല്‍വി ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഭാരം വരെ കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനോടേറ്റ തോല്‍വി ഓസ്‌ട്രേലിയന്‍ ടീമിന് ക്ഷിണമായെന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ വിലയിരുത്തി. എന്നാല്‍ ആ ക്ഷീണം ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഭാരം വരെ കുറച്ചു. ഒന്നും രണ്ടുമല്ല, 4.5 കിലോയാണ് ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കുറഞ്ഞത്. 

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 69 റണ്‍സായിരുന്നു പീറ്റര്‍ നേടിയത്. ആ 69 റണ്‍സ് നേടാനാകട്ടെ കളഞ്ഞത് 4.5 കിലോ തൂക്കവും. ചൂടായിരുന്നു ഈ ഓസീസ് ബാറ്റ്‌സ്മാനെ വലച്ചത്. 

ബാറ്റിങ്ങിനിറങ്ങിയ സമയത്തും പീറ്റര്‍ അടുത്തടുത്ത് ഇടവേളകളെടുത്തിരുന്നു. ക്രീസില്‍ നില്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ തളരുകയും ചെയ്തിരുന്നു. തളര്‍ന്നെങ്കിലും ഓസിസീന് നിര്‍ണായകമായ റണ്‍സ് നേടിയാണ് പീറ്റര്‍ ക്രീസ് വിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ