Sports

ബാബാജി കാ തുല്ലു സെലിബ്രേഷന്‍ പഠിപ്പിച്ചത് ഇന്ത്യന്‍ താരം, ആരെന്ന് വെളിപ്പെടുത്തി വിന്‍ഡിസ് ഓള്‍ റൗണ്ടര്‍

തന്നെ ആ ബാബാജി കാ സെലിബ്രേഷന്‍ പഠിപ്പിച്ച ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തുകയാണ് വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബാബാജി കാ തുല്ലു സെലിബ്രേഷനുമായിട്ടാണ് ഡ്രസിങ് റൂമിലേക്ക് ഇന്ത്യന്‍ താരങ്ങളെ വിന്‍ഡിസ് താരം ആഷ്‌ലി നഴ്‌സ് യാത്രയാക്കുന്നത്. തന്നെ ആ ബാബാജി കാ തുല്ലു സെലിബ്രേഷന്‍ പഠിപ്പിച്ച ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തുകയാണ് വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ഇപ്പോള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം സണ്ണി സോഹലാണ് ബാബാജി കാ തുല്ലു സെലിബ്രേഷന്‍ തന്നെ പഠിപ്പിച്ചതെന്നാണ് നഴ്‌സ് പറയുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ബാബാജി കാ തുല്ലു സ്റ്റൈലില്‍ സെലിബ്രേറ്റ് ചെയ്യൂ എന്ന് സണ്ണി സോഹല്‍ പറയുകയായിരുന്നു. ഇന്ത്യന്‍ പരമ്പരയിലെ ആ ബാബാജി കാ തുല്ലു സെലിബ്രേഷന്‍ ഞാന്‍ എന്റെ സുഹൃത്ത് സണ്ണി സോഹലിന് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും നഴ്‌സ് പറയുന്നു. 

രണ്ടാം ഏകദിനത്തില്‍ അമ്പാട്ടി റായിഡുവിനെ പുറത്താക്കിയാണ് ആഷ്‌ലി നേഴ്‌സ് ആദ്യമായി ബാബാജി കാ തുല്ലു സെലിബ്രേഷന്‍ പുറത്തെടുക്കുന്നത്. മൂന്നാം ഏകദിനത്തില്‍ ധവാന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷവും നഴ്‌സ് അങ്ങിനെ തന്നെ സെലിബ്രേറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍