Sports

ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും നിറഞ്ഞാടി ഡിവില്ലിയേഴ്‌സ്, തകര്‍പ്പന്‍ കളി ഇംഗ്ലണ്ട് ട്വന്റി20 ലീഗില്‍

ആരാധകരുടെ ആ വാദങ്ങള്‍ ശരിവെച്ചാണ് ഇംഗ്ലണ്ടിലെ ട്വന്റി20 ലീഗില്‍ ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ പ്രകടനം വരുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് ടീമിലെ ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങി വരുന്നതേയുള്ളു. ലോകകപ്പ് ടീമില്‍ ഡിവില്ലിയേഴ്‌സ് ഉള്‍പ്പെട്ടിരുന്നു എങ്കില്‍ സൗത്ത് ആഫ്രിക്കയുടെ ലോകകപ്പ് പ്രകടനം ഇങ്ങനെയായിരിക്കില്ല എന്ന വാദമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ആരാധകരുടെ ആ വാദങ്ങള്‍ ശരിവെച്ചാണ് ഇംഗ്ലണ്ടിലെ ട്വന്റി20 ലീഗില്‍ ഡിവില്ലിയേഴ്‌സ് തകര്‍പ്പന്‍ പ്രകടനം വരുന്നത്‌.

43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇംഗ്ലണ്ട് ട്വന്റി20 ലീഗില്‍ മിഡില്‍സെക്‌സിന് വേണ്ടി ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. അടിച്ചു പറത്തിയത് ആറ് സിക്‌സും അഞ്ച് ഫോറും. ഡിവില്ലിയേഴ്‌സ് നിറഞ്ഞാടിയപ്പോള്‍ മൂന്ന് ഓവര്‍ ശേഷിക്കെ മിഡില്‍സെക്‌സ് ടീം ജയം പിടിച്ചു. ലീഗിലെ അരങ്ങേറ്റ മത്സരത്തിലാണ് തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഡിവില്ലിയേഴ്‌സ് ആരാധകരെ ഞെട്ടിച്ചത്. 

ബാറ്റിങ്ങില്‍ തകര്‍ത്ത് കളിക്കുന്നതിന് മുന്‍പ്, ഫീല്‍ഡിങ്ങില്‍ റിലേ ക്യാച്ച് എടുത്തും ഡിവില്ലിയേഴ്‌സ് ആരാധകരെ ഞെട്ടിച്ചിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടടുത്ത് വെച്ച് ക്യാച്ചെടുത്തതിന് ശേഷം ഡിവില്ലിയേഴ്‌സ് പന്ത് തൊട്ടടുത്ത് നിന്ന സഹതാരത്തിന്റെ കൈകളിലേക്ക് എറിഞ്ഞ് നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT