Sports

ബാറ്റ് വിക്കറ്റിൽ കൊണ്ട് ബെയ്ൽസ് താഴെ വീണു; എന്നിട്ടും നോട്ടൗട്ട്; അമ്പരപ്പ് (വീഡിയോ)

ഇന്നലെ നടന്ന വെസ്റ്റിൻഡീസ്- ബം​ഗ്ലാദേശ് മത്സരത്തിനിടെ വിൻഡീസ് താരം ഒഷെയ്ൻ തോമസിന് ലഭിച്ച ഭാ​ഗ്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടൗണ്‍ടണ്‍: ഇന്നലെ നടന്ന വെസ്റ്റിൻഡീസ്- ബം​ഗ്ലാദേശ് മത്സരത്തിനിടെ വിൻഡീസ് താരം ഒഷെയ്ൻ തോമസിന് ലഭിച്ച ഭാ​ഗ്യമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു രക്ഷപ്പെടലാണ് ഒഷെയ്ൻ തോമസിന് ലഭിച്ചത്. ഹിറ്റ്‌ വിക്കറ്റായിട്ടും തോമസ് പുറത്തായില്ല. 

മുസ്താഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 49ാം ഓവറിലാണ് നാടകീയ സംഭവങ്ങൾ. മുസ്താഫിസുറിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച തോമസിനെ മറികടന്ന് പന്ത് വിക്കറ്റ്കീപ്പറുടെ കൈകളിലെത്തി. എന്നാല്‍ ഷോട്ടിന് ശേഷം ബാറ്റ് കൈകാര്യം ചെയ്യുന്നതില്‍ തോമസ് കാണിച്ച അശ്രദ്ധ കാരണം ബാറ്റ് തട്ടി ബെയ്ല്‍സ് നിലത്തു വീണു.

ഇതോടെ ബംഗ്ലാ​ദേശ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ മൂന്നാം അമ്പയറുടെ തീരുമാനം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. നോട്ടൗട്ട് എന്നായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്. ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് തോമസിന്റെ ബാറ്റ് വിക്കറ്റില്‍ തട്ടിയത്. ഇതോടെ താരം ഔട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ