Sports

ബാഴ്‌സയിലേക്ക് എത്തുന്നതിന് മുന്‍പേ റാമോസിനെ പുകഴ്ത്തി നെയ്മര്‍; പ്രിയപ്പെട്ടവരെ വെളിപ്പെടുത്തി പിഎസ്ജി താരം

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസിയാണ്. എല്ലാത്തിലും ഉപരി മെസി എന്റെ സുഹൃത്താണെന്നും നെയ്മര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തുവരെ താന്‍ കളിക്കളത്തില്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും മികച്ച താരം റയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസാണെന്ന് നെയ്മര്‍. ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്ററാണ് റാമോസ്. ഗോളും നേടുന്നു, റാമോസിനെ പുകഴ്ത്തി നെയ്മര്‍ പറഞ്ഞു. 

റാമോസിനെ നേരിടുക വലിയ ബുദ്ധിമുട്ടാണ്. വിന്‍ഷ്യസ് ജൂനിയറിന് ഏറ്റവും മികച്ച കളിക്കാരുടെ നിരയിലേക്ക് ഉയര്‍ന്നെത്താന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ബാലന്‍ ദി ഓറിന് വേണ്ടി വിന്‍ഷ്യസ് മത്സരം കാഴ്ചവയ്ക്കും. അവന്‍ ആഗ്രഹിക്കുന്ന എല്ലാം അവന് ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഉയരം അവന് എത്താന്‍ സാധിക്കണം, അവനത് അര്‍ഹിക്കുന്നുണ്ടെന്നും നെയ്മര്‍ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസിയാണെന്നും നെയ്മര്‍ പറയുന്നു. മെസിക്കൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസിയാണ്. എല്ലാത്തിലും ഉപരി മെസി എന്റെ സുഹൃത്താണെന്നും നെയ്മര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT