Sports

ബാഴ്‌സയെ ശക്തിപ്പെടുത്താന്‍ മെസിക്ക് പോഗ്ബയെ വേണം, പിന്നെ ബ്രസീലിയന്‍ വിങ്ങറേയും

ബാഴ്‌സയുടെ വലത് വിങ്ങ് ശക്തമാക്കുന്നതിന് വേണ്ടിയാണ് വില്യാനെ മെസി ലക്ഷ്യം വയ്ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോക കപ്പ് പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിപ്പിക്കേണ്ടി വന്ന മെസി ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇനിയെസ്റ്റയുടേയും പൗളിഞ്ഞോയുടേയും വിടവ് നികത്തി അകന്നു നില്‍ക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്കും ടീമിനെ എത്തിക്കാനാണ് മെസി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രാന്‍സ് താരം പോള്‍ പോഗ്ബയെയാണ് മെസി ബാഴ്‌സയിലെത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന ഒരു താരം. ബ്രസീലിയന്‍ വിങ്ങര്‍ വില്യാനാണ് രണ്ടാമത്തെ താരം. ബാഴ്‌സയുടെ വലത് വിങ്ങ് ശക്തമാക്കുന്നതിന് വേണ്ടിയാണ് വില്യാനെ മെസി ലക്ഷ്യം വയ്ക്കുന്നത്.

ഇവരെ രണ്ട് പേരേയും ടീമിലെത്തിക്കണം എന്ന ആവശ്യം മെസി ക്ലബിന് മുന്‍പാകെ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വില്യന്‍, പോഗ്ബ എന്നിവരില്‍ ഒരാളെ എങ്കിലും ക്ലബിലേക്ക് എത്തിച്ചില്ലെങ്കില്‍ താന്‍ ബാഴ്‌സ വിടുമെന്ന് മെസി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്'; സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് വധശിക്ഷ

69 തസ്തികകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവൽക്കരണവുമായി സൗദി

'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ 8 കോടി രൂപ വാങ്ങി'; 10കോടി നഷ്ടപരിഹാരം നല്‍കണം, നിയമനടപടിയുമായി ടി എന്‍ പ്രതാപന്‍

'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം'; വനിതാ ലീഗ് നേതാവിനെതിരെ സമസ്ത

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് ഇറങ്ങി; മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

SCROLL FOR NEXT