Sports

ബാഴ്‌സലോണ ഇതിഹാസം ഷാവി ഹെര്‍ണാണ്ടസിന് കോവിഡ്

ബാഴ്‌സലോണ ഇതിഹാസം ഷാവി ഹെര്‍ണാണ്ടസിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ദോഹ: മുന്‍ സ്പാനിഷ് താരവും ബാഴ്‌സലോണ ഇതിഹാസവുമായ ഷാവി ഹെര്‍ണാണ്ടസിന് കോവിഡ്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായി. ഇന്‍സ്റ്റഗ്രാമിലൂടെ ഷാവി തന്നെയാണ് കോവിഡ് ബാധിച്ച കാര്യം വെളിപ്പെടുത്തിയത്. 

ഖത്തര്‍ ക്ലബായ അല്‍ സാദിന്റെ മുഖ്യ പരിശീലകനാണ് ഷാവി. കോവിഡ് സ്ഥിരീകരിച്ചതോടെ അല്‍ സാദിന്റെ അല്‍ ഖോറുമായുള്ള മത്സരത്തില്‍ ടീമിനൊപ്പം ഷാവിയുണ്ടാവില്ല.

അദ്ദേഹത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ക്വാറന്റൈനില്‍ പ്രവേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT