Sports

ബാഴ്‌സ്‌ക്ക് ക്രിസ്റ്റിയാനോയെ നഷ്ടമായത് തലനാരിഴക്ക്; 2003ലും 2009ലും മെസിക്ക് അരികിലേക്ക് വഴി തുറന്നിരുന്നു

2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് പകരം ബാഴ്‌സലോണയെ ക്രിസ്റ്റിയാനോ തെരഞ്ഞെടുത്തിരുന്നെങ്കിലോ? 

Author : സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ-റയല്‍ പോരില്‍ ആവേശമെല്ലാം നിറഞ്ഞത് ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ഇരു ചേരിയിലുമായി എത്തിയതോടെയാണ്. എന്നാല്‍ വലിയൊരു ട്വിസ്റ്റ് ഇവിടെയുണ്ടാവുമായിരുന്നു. സ്‌പോര്‍ട്ടിങ് ലിസ്ബനില്‍ നിന്ന് ബാഴ്‌സയിലേക്കാണ് ക്രിസ്റ്റിയാനോ എത്തിയിരുന്നതെങ്കിലോ? അതല്ലെങ്കില്‍ 2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് പകരം ബാഴ്‌സലോണയെ ക്രിസ്റ്റിയാനോ തെരഞ്ഞെടുത്തിരുന്നെങ്കിലോ? 

2009ല്‍ ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമ്പോള്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ താത്പര്യം താരം ബാഴ്‌സലോണയില്‍ ചേരുന്നതിലായിരുന്നു. റയല്‍ മുന്‍ പ്രസിഡന്റ് റോമന്‍ കാല്‍ഡെറോന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. റയല്‍ മാഡ്രിഡിലേക്ക് പോവാതിരിക്കാന്‍ ക്രിസ്റ്റിയാനോയില്‍ ഫെര്‍ഗൂസന്‍ കഴിയുന്നിടത്തോളം സ്വാധീനം ചെലുത്തിയതായി റോമന്‍ കാല്‍ഡെറോന്‍ പറയുന്നു. 

ഫെര്‍ഗൂസന്റെ താത്പര്യം പോലെ ബാഴ്‌സയിലേക്ക് ക്രിസ്റ്റിയാനോ എത്തിയിരുന്നെങ്കില്‍ ലോക ഫുട്‌ബോളിലെ രണ്ട് താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് ആരാധകര്‍ക്ക് കാണാനിടയായാനെ. എന്നാല്‍ റയലിലാണ് താത്പര്യം എന്ന് ക്രിസ്റ്റ്യാനോ ഉറപ്പിച്ചതോടെ റെക്കോര്‍ഡ് തുകയ്ക്ക് ബെര്‍നാബ്യൂവിലേക്ക് 2009ല്‍ ക്രിസ്റ്റിയാനോ എത്തി. 

2003ലും ബാഴ്‌സയുടെ മുന്‍പിലേക്ക് ക്രിസ്റ്റ്യാനോ എത്തിയിരുന്നു. എന്നാല്‍ ആ സമയം ക്രിസ്റ്റിയാനോക്ക് വേണ്ടി പണം മുടക്കാന്‍ ബാഴ്‌സ തയ്യാറായില്ല. ആ സമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 19 മില്യണ്‍ യൂറോയാണ് ക്രിസ്റ്റിയാനോയ്ക്ക് മുന്‍പില്‍ വെച്ചത്. ബാഴ്‌സ ഓഫര്‍ ചെയ്തത് 17 മില്യണ്‍ യൂറോയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT