Sports

ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ ഒരേയൊരു നടി, അതും ഒരു മലയാളി

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരു സെലിബ്രിറ്റിയെ ചൊല്ലിയാണ് മലയാളികളുടെ സംസാരം

Author : സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററില്‍ സെലിബ്രിറ്റികള്‍ ആരെയെല്ലാം ഫോളോ ചെയ്യുന്നു എന്നതറിയാന്‍ ആരാധകര്‍ക്കൊരു പ്രത്യേക കൗതുകമുണ്ട്. അപ്രതീക്ഷിതമായൊരു പേര് അക്കൂട്ടത്തില്‍ കണ്ടാല്‍ ആരാധകര്‍ അത് ചര്‍ച്ചയാക്കുകയും ചെയ്യും. ഇപ്പോള്‍, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരു സെലിബ്രിറ്റിയെ ചൊല്ലിയാണ് മലയാളികളുടെ സംസാരം. 

തെന്നിന്ത്യന്‍ സിനിമയില്‍ സാന്നിധ്യം ഉറപ്പിക്കുന്ന മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ ഒരേയൊരു നടി. ബൂമ്രയുടെ ഫോളോയിങ് ലിസ്റ്റില്‍ മലയാളി താരത്തെ കണ്ടതിന്റെ കൗതുകത്തിലാണ് മലയാളികള്‍. നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്നാണ് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അനുപമ പ്രതികരിച്ചത്. 

സച്ചിന്‍, ധോനി, യുവരാജ് സിങ്, റോജര്‍ ഫെഡറര്‍, അനില്‍ കുംബ്ലേ, ഡിവില്ലിയേഴ്‌സ് എന്നിവരെയെല്ലാമാണ് ട്വിറ്ററില്‍ ബൂമ്ര ഫോളോ ചെയ്യുന്നത്. തെന്നിന്ത്യയില്‍ തിരക്കേറിയ നടിയായി വളരുകയാണ് അനുപമ. ബൂമ്രയാവട്ടെ, ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ കളി പുറത്തെടുത്ത് തന്റെ മികവ് ലോകത്തെ കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി