Sports

ബെര്‍ബറ്റോവിനെ ഒഴിവാക്കും, പകരം വിദേശ താരത്തെ ടീമിലെത്തിക്കാന്‍ ഉറച്ച് ബ്ലാസ്റ്റേഴ്‌സ്‌

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ഹോസു ടീമിലേക്ക് മടങ്ങിയെത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദിമിറ്റാര്‍ ബെര്‍ബറ്റോവ് എന്ന മാഞ്ചസ്റ്റര്‍ മുന്‍ താരത്തിന്റെ വരവായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഏറ്റവും കൂടുതല്‍ ആവേശത്തിലാഴ്ത്തിയിരുന്നത്. കൊച്ചിയിലെ ഗ്യാലറിയില്‍ ബെര്‍ബറ്റോവിനായി മഞ്ഞപ്പട്ട ചാന്റ്‌സുകളുമായി അലയൊലി തീര്‍ത്തിരുന്നു. പക്ഷേ ആരാധകരും, ടീമും ആഗ്രഹിക്കുന്ന തരത്തിലേക്ക് കളിയെത്തിക്കാന്‍ ബെര്‍ബറ്റോവിന് സാധിക്കാതിരുന്നതോടെ പകരക്കാരനെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. 

പരിക്കിന്റെ പിടിയില്‍ വലയുന്ന ബെര്‍ബറ്റോവിനെ ഒഴിവാക്കി മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണി ഉപയോഗപ്പെടുത്തി വിദേശ താരത്തെ സ്വന്തമാക്കുന്നതുള്‍പ്പെടെയുള്ള ടീമിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മീറ്റിങ് വിളിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനിടയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ഹോസു ടീമിലേക്ക് മടങ്ങിയെത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. 

മാഞ്ചസ്റ്ററില്‍ നിന്നും പ്രതിരോധ നിരയില്‍ വെസ് ബ്രൗണും, മുന്നേറ്റ നിരയില്‍ ബെര്‍ബറ്റോവും, ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍ ഇയാന്‍ ഹ്യും മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങി എത്തുന്നു, എല്ലാത്തിനും ഉപരി സര്‍ അലക്‌സ് ഫെര്‍ഗ്യൂസന് കീഴില്‍ പ്രവര്‍ത്തിച്ച റെനെ മ്യുലന്‍സ്റ്റീന്‍ മഞ്ഞപ്പടയെ മേയ്ക്കാന്‍ എത്തുന്നു...ഇങ്ങനെ കടലാസ് പുലികളായി കളിക്കാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ഒരു കളിയില്‍ പോലും ആധികാരിക ജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 

12 മത്സരങ്ങളില്‍ കളിച്ചതില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ താഴെ നില്‍ക്കുമ്പോള്‍ ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ പ്രാപ്തമായ ഒരു വിദേശ താരത്തെ സ്വന്തമാക്കാനാവണം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റ് ശ്രമിക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ