Sports

ബേണ്‍മൗത്ത് യുണൈറ്റഡിനെ സമനിലയില്‍ തളച്ചു

സമനില പിണഞ്ഞതോടെ ലീഗില്‍ ആറാം സ്ഥാനത്ത് തന്നെയാണ് യുണൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബേണ്‍മൗത്ത് സമനിലയില്‍ തളച്ചു. യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്താണ് കളിയവസാനിപ്പിച്ചത്. സമനില പിണഞ്ഞതോടെ ലീഗില്‍ ആറാം സ്ഥാനത്ത് തന്നെയാണ് യുണൈറ്റഡ്. പട്ടികയില്‍ 14ാം സ്ഥാനത്താണ് ബേണ്‍മൗത്ത്.

അര്‍ജന്റീന വിംഗ്ബാക്ക് മാര്‍ക്കോസ് റോജോയാണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. യുണൈറ്റഡിനെതിരേ ലഭിച്ച പനാല്‍ട്ടി വലയിലെത്തിച്ച് കിംഗ് ബേണ്‍മൗത്തിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ പത്ത് പേരുമായി ചുരുങ്ങിയ ബേണ്‍മൗത്തിനെതിരേ ലഭിച്ച പനാല്‍റ്റി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഗോളിയുടെ കൈകളിലേക്കടിച്ചതോടെ യുണൈറ്റഡിന് സമനിലയില്‍ തൃപ്തിപ്പെടേണ്ടി വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം'; സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് കാന്തപുരം

മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

'കളി മറന്ന്' കൊല്ലം സെയ്‌ലേഴ്‌സ്; ഏഴ് വിക്കറ്റ് വിജയവുമായി ട്രിവാൺഡ്രം റോയൽസ്

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

'സിജെപി സ്ഥാപകർ വിശുദ്ധരൊന്നുമല്ല; അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ട്' : സോനം വാങ്ചുക്