Sports

ബേബി ഷവര്‍ ആഘോഷമാക്കി സാനിയയും മാലിക്കും, 'മോശം വസ്ത്രധാരണം', ശരീരഭാരം; സാനിയയ്ക്ക് നേരെ നെറ്റിചുളിച്ച് ആരാധകര്‍

സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുന്‍പെങ്ങുമില്ലാത്ത വിധം വാചാലയായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ ഗര്‍ഭകാലത്ത്. കുഞ്ഞിന് ജന്മം നല്‍കുന്നതോടെ അതുവരെയുണ്ടായിരുന്ന എല്ലാം ഇല്ലാതാകുമെന്ന പൊതുകാഴ്ചപ്പാടിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു താരം. ആരാധകര്‍ക്കൊപ്പം ഈ ദിനങ്ങളിലെ എല്ലാ സന്തോഷവും പങ്കുവെച്ച സാനിയ ഇപ്പോള്‍ ബേബി ഷവറിന്‍രെ ചിത്രങ്ങളുമായിട്ടാണ് എത്തുന്നത്. 

സാനിയയുടെ നായകന്‍ ഷുഐബ് മാലിക്കും ബേബി ഷവറില്‍ സാനിയയ്ക്ക് ഒപ്പമുണ്ട്. കുഞ്ഞു മാലാഖ ഉറങ്ങി കിടക്കുന്ന കേക്ക് മുറിച്ചും,രാജസ്ഥാനി താലിയുടെ രുചി നുണഞ്ഞുമാണ് സാനിയയും മാലിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പ് ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ സന്തോഷവതിയാണ് സാനിയ. പക്ഷേ ആരാധകരില്‍ ചിലര്‍ അത്ര സന്തുഷ്ടരല്ല. 

സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമാം വിധം ആക്കണം എന്നാണ് സാനിയയ്ക്ക് ചിലരുടെ നിര്‍ദേശം. 

എന്നും നിലപാടുകള്‍ തുറന്നു പറയുവാന്‍ മടി കാണിച്ചിട്ടില്ലാത്ത സാനിയ ഇവര്‍ക്ക് മറുപടി നല്‍കുമെന്ന് ഉറപ്പാണ്. സാനിയയുടെ പ്രതികരണം എങ്ങിനെയാവും എന്ന ആകാംക്ഷ കൂടിയുണ്ട് സാനിയയുടെ കുഞ്ഞിനെ
കാത്തിരിക്കുന്ന ആരാധകര്‍ക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT