Sports

ബോക്‌സിങ് താരം പ്രണവ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: യുവ ബോക്‌സിങ് താരം പ്രണവ് റൗത്ത് ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ അകോലയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രണവിനെ കണ്ടെത്തുകയായിരുന്നു. നാഗ്പൂര്‍ ആണ് സ്വദേശം. ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19കാരനായ പ്രണവ്.

അകോലയിലെ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്. ഇന്നലെ ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ പ്രണവ് പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് വ്യാഴാഴ്ച പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന പ്രണവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രണവ് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണം, മറ്റു വഴിയില്ലെന്ന് ഹൈക്കോടതി; രണ്ടാഴ്ച സാവകാശം അനുവദിച്ചു

'കളിക്കാർക്കും കുടുംബമുണ്ടെന്ന് മറക്കരുത് '; കോഹ്‌ലി–ഹെഡ് തർക്കത്തിൽ സൈബർ അധിക്ഷേപം, തുറന്നടിച്ച് ഹെഡിന്റെ ഭാര്യ

മഴക്കാലത്ത് ടൂവിലറിന് പ്രത്യേക പരിചരണം വേണോ? അറിയാം

'മലയാളം സിനിമയെ രക്ഷിക്കാൻ ഞാൻ വരുന്നു'; സ്ഥിരം സ്ലാങ് മാറ്റി പിടിച്ച് നസ്‌ലിൻ, 'മോളിവുഡ് ടൈംസ്' ടീസർ

SCROLL FOR NEXT