Sports

ബ്രസീലിന്റെ റൊണാള്‍ഡോ പറയുന്നു ഇപ്പോഴത്തെ റൊണാള്‍ഡോ മെസ്സിയേക്കാള്‍ സൂപ്പര്‍ എന്ന്

Author : സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ഈ വര്‍ഷത്തെ ഫിഫ പ്ലെയര്‍ ഓഫ് ദ ഇയറിന് ഏറ്റവും അര്‍ഹനായത് റിയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യോനോ റൊണാള്‍ഡോയാണെന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. ഈ സീസണില്‍ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയേക്കാള്‍ മികച്ച പ്രകടനം നടത്തിയത് റൊണാള്‍ഡോയാണെന്നും ബ്രസീല്‍ മുന്‍ താരം വ്യക്തമാക്കി.

ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് തവണ ലോക ഫുട്‌ബോളര്‍ പട്ടം ചൂടിയ റൊണാള്‍ഡോ അഭിപ്രായം പറഞ്ഞത്. മെസ്സിയുടെ കാലില്‍ പന്തെത്തുമ്പോള്‍ കളികാണുന്നത് തനിക്ക് ഇഷ്ടമാണ്. ഗോളടിക്കുന്നതില്‍ മെസ്സി മിടുക്കനാണ്. മെസ്സിയും റൊണാള്‍ഡോയും മികച്ച കളിക്കാരാണ്. ഇവരെ താരതമ്യപ്പെടുത്തുക ബുദ്ധിമുട്ടാണ്. റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ റിയല്‍ മാഡ്രിഡിനായി 45 മത്സരങ്ങളിലിറങ്ങിയ റൊണാള്‍ഡോ 40 ഗോളുകള്‍ നേടുകയും 12 തവണ സഹതാരത്തിന് ഗോളിനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബാഴ്‌സയ്ക്കായി ഈ സീസണില്‍ 52 മത്സരങ്ങള്‍ക്കിറങ്ങിയ മെസ്സി 54 ഗോളുകള്‍ സ്വന്തം പേരില്‍കറിക്കുകയും 19 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 

റൊണാള്‍ഡോയുടെ മികവില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയ മാഡ്രിഡ് തന്നെയാണ് സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍. ബാഴ്‌സയ്ക്ക് ഈ സീസണില്‍ കോപ്പ ഡെല്‍റേ മാത്രമാണ് സ്വന്തമാക്കാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT