ബാഴ്‌സലോണ ഇനി റാകുട്ടന്‍ കുപ്പായത്തില്‍

ചിത്രം-ബാഴ്‌സലോണ ട്വിറ്റര്‍
ചിത്രം-ബാഴ്‌സലോണ ട്വിറ്റര്‍

ബാഴ്‌സലോണ: ലോക ഫുട്‌ബോളിലെ സൂപ്പര്‍ ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് ഇനി പുത്തന്‍ കുപ്പായം. 2017-18 സീസണിലേക്കുള്ള പുതിയ ഹോം കിറ്റ് ക്ലബ്ബ് പുറത്തിറക്കി. ജപ്പാനീസ് ഇ കൊമേഴ്‌സ് കമ്പനി റാകുട്ടന്‍ ആണ് ക്ലബ്ബിന്റെ പുതിയ കിറ്റിന്റെ  സ്‌പോണ്‍സര്‍മാര്‍.

ചിത്രം-ബാഴ്‌സലോണ ട്വിറ്റര്‍
ചിത്രം-ബാഴ്‌സലോണ ട്വിറ്റര്‍

പരമ്പരാഗത രീതിയിലുള്ള ജെഴ്‌സിയില്‍ വ്യത്യസ്ത ലുക്ക് വരുത്തിയാണ് സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ബാഴ്‌സയുടെ ജെഴ്‌സിയൊരുക്കിയിരിക്കുന്നത്. ഈ സീസണില്‍ ക്ലബ്ബ് വിട്ട പുതിയ മാനേജര്‍ ലൂയിസ് എന്റിക്വയ്ക്ക് പകരക്കാരന്‍ എത്തിയ ശേഷമാകും കിറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ചിത്രം-നൈക്ക്‌
ചിത്രം-നൈക്ക്‌

ജൂണ്‍ ഒന്നുമുതല്‍ ആരാധകര്‍ക്ക് പുതിയ കിറ്റ് വാങ്ങാന്‍ സാധിക്കും. ഖത്തര്‍ എയര്‍വെയ്‌സിനെ മാറ്റി ഈ സീസണില്‍ ബാഴ്‌സയുടെ മുഖ്യ സ്‌പോണ്‍സറാകുന്ന ആദ്യ ജപ്പാന്‍ കമ്പനിയാണ് റാകുട്ടന്‍. ആനക്കൊമ്പ്, തിമിംഗലം, ഡോള്‍ഫിന്‍ എന്നിവയുടെ മാംസം  തുടങ്ങിയവ വില്‍പ്പന നടത്തിയതിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാദം സൃഷ്ടിച്ച കമ്പനിയാണ് റാകുട്ടന്‍. പിന്നീട് ഇവയുടെ വില്‍പ്പന നിര്‍ത്തിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബാക്കിയുള്ള രാജ്യങ്ങളില്‍ വില്‍പ്പന തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com