ഇതെന്ത് ശീലം; കളിക്കാര്‍ക്ക് ഇങ്ങനെയും ആകാമോ? കളി കഴിഞ്ഞ് ബാഴ്‌സ താരം പിക്വെ ചെയ്തത്..

ഇതെന്ത് ശീലം; കളിക്കാര്‍ക്ക് ഇങ്ങനെയും ആകാമോ? കളി കഴിഞ്ഞ് ബാഴ്‌സ താരം പിക്വെ ചെയ്തത്..

മാഡ്രിഡ്: കോപ്പ ഡെല്‍ റേ കിരീടം ചൂടിയ ബാഴ്‌സലോണ ഈ സീസണിലെ കളികള്‍ പൂര്‍ത്തിയാക്കി. സമ്മാനദാനച്ചടങ്ങ് ഏകദേശം അവസാനിക്കാനിരിക്കെ ബാഴ്‌സയുടെ പ്രതിരോധ താരം ജെറാഡ് പിക്വെ വേറൊരു ജോലിയിലായിരുന്നു.

ഫോട്ടോ-ഗെറ്റി ഇമേജ്‌സ്‌
ഫോട്ടോ-ഗെറ്റി ഇമേജ്‌സ്‌

കത്രികയെടുത്ത് പിക്വ പോസ്റ്റിലെ വല മുറിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും നിന്ന് ചറപറ പടങ്ങള്‍ എടുക്കുന്നു. ഇതെന്താ താരം ഇങ്ങനെയെന്ന് പിക്വെയെ അറിയാത്തവര്‍ ചോദിക്കുന്നു.

ഫോട്ടോ-ഗെറ്റി ഇമേജ്‌സ്‌
ഫോട്ടോ-ഗെറ്റി ഇമേജ്‌സ്‌

കാര്യം സിംപിളാണ്. ബാഴ്‌സ ഫൈനലില്‍ ജയിച്ചാല്‍ പിക്വയുടെ സ്ഥിരം പരിപാടിയാണത്രെ ഇത്.

അതായത് എതിര്‍താരവുമായി കൈമാറിയ ജെഴ്‌സി സൂക്ഷിക്കുക എന്നത് പോലെ കളിയിലുണ്ടായിരുന്ന വല സൂക്ഷിക്കിക്കകയാണ് പിക്വെയുടെ ഹോബി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com