Sports

ബ്രോവോയുടെ ഡിജെ പാര്‍ട്ടിയും കുഞ്ഞു സിവയുടെ ഡാന്‍സും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സിവയുടെ ഡാന്‍സ് വീഡിയോ പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ മകള്‍ സിവ എന്ത് ചെയ്താലും ആരാധകര്‍ക്ക് കൗതുകമാണ്. സിവ പാടുന്നതും ആടുന്നതും നോക്കി നടക്കുകയാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍. സിവയുടെ പുതിയ പ്രകടനം സാക്ഷാല്‍ ഡ്വെയ്ന്‍ ബ്രാവോയുമൊത്താണ്. ഇത്തവണ സിവയോടൊപ്പം നൃത്തം വയ്ക്കാന്‍ സുരേഷ് റൈനയുടെ മകള്‍ ഗ്രാസ്യയുമുണ്ടായിരുന്നു.

ഗ്രാസ്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിയിലാണ് ബ്രാവോയുടെ പാട്ടും സിവ, ഗ്രാസ്യ എന്നിവരുടെ ഡാന്‍സും അരങ്ങേറിയത്. ചെന്നൈയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബ്രാവോയുടെ സൂപ്പര്‍ഹിറ്റ് ഗാനമായ 'ഡിജെ ബ്രാവോ'ക്ക് നിരവധി കുട്ടികള്‍ക്കൊപ്പമാണ് സിവയും സുരേഷ് റൈനയുടെ മകള്‍ ഗ്രാസ്യയും ചുവടുവെച്ചത്.

ഐപിഎല്‍ മൈതാനിയിലെ ഡാന്‍സും സംഗീത ആല്‍ബങ്ങളുമൊക്കെയായി ഇന്ത്യക്കാരുടെ പ്രിയങ്കരനാണ് ബ്രാവോ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സിവയുടെ ഡാന്‍സ് വീഡിയോ പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു