Sports

'ബൗളര്‍ ഗില്‍ക്രിസ്റ്റ്, ആറ് പന്തും സിക്‌സ് പറത്താന്‍ ഞാന്‍ തീരുമാനിച്ചു, അവിടെ സംഭവിച്ചതിലും വലിയ നാണക്കേടില്ല'

ഗില്‍ക്രിസ്റ്റ് ബൗളറുടെ റോളിലേക്കെത്തിയപ്പോള്‍ ഞാന്‍ ഗ്രൗണ്ട് നോക്കി. എല്ലാ പന്തും സിക്‌സ് പറത്താം എന്ന് കരുതി

Author : സമകാലിക മലയാളം ഡെസ്ക്

ഗില്‍ക്രിസ്റ്റിന്റ ഡെലിവറിയില്‍ പുറത്തായതിനേക്കാള്‍ വലുതായി മറ്റൊരു നാണക്കേട് ഉണ്ടായിട്ടില്ലെന്ന് ഹര്‍ഭജന്‍ സിങ്. ഗില്‍ക്രിസ്റ്റ് ബൗള്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ഓരോ പന്തും സിക്‌സ് പറത്താം എന്നാണ് ഞാന്‍ ചിന്തിച്ചത്, പക്ഷേ നേരെ വിപരീതമായിരുന്നു കാര്യങ്ങള്‍. 

ഗില്‍ക്രിസ്റ്റ് ബൗളറുടെ റോളിലേക്കെത്തിയപ്പോള്‍ ഞാന്‍ ഗ്രൗണ്ട് നോക്കി. എല്ലാ പന്തും സിക്‌സ് പറത്താം എന്ന് കരുതി. പക്ഷേ അത് സംഭവിച്ചില്ല. ആദ്യ ഡെലിവറിയില്‍ തന്നെ ഞാന്‍ പുറത്തായി. ഫൈന്‍ ലൈനില്‍ എന്നെ പിടികൂടിയതോടെ മടങ്ങേണ്ടി വന്നു. അതിലും വലിയ നാണക്കേടില്ല, ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

നെറ്റ്‌സില്‍ ഒരു ബോള്‍ പോലും എറിയാതിരുന്ന ബൗളറാണ് അവിടെ എന്റെ വിക്കറ്റെടുത്തത്. എന്റെ വിക്കറ്റ് ഗില്‍ക്രിസ്റ്റിനെ സന്തോഷിപ്പിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിരവധി വട്ടം ഗില്‍ക്രിസ്റ്റിനെ ഞാന്‍ പുറത്താക്കിയിട്ടുണ്ട്. നിങ്ങള്‍ക്കും ഇപ്പോള്‍ സന്തോഷമായല്ലോ എന്ന ആറ്റിറ്റിയൂഡായിരുന്നു ഗില്‍ക്രിസ്റ്റ് എന്നെ പുറത്താക്കുന്ന സമയം എനിക്ക്, ഹര്‍ഭജന്‍ പറഞ്ഞു. 

ടെസ്റ്റില്‍ 11 വട്ടം ഞാന്‍ ഗില്‍ക്രിസ്റ്റിനെ പുറത്താക്കിയിട്ടുണ്ട്. എന്നെ പുറത്താക്കി ആ പതിനൊന്ന് വട്ടത്തെ നിരാശ ഗില്‍ക്രിസ്റ്റ് കളഞ്ഞു. എല്ലാ രീതിയിലും ഗില്‍ക്രിസ്റ്റ് എന്റെ വിക്കറ്റ് ആഘോഷിച്ചു. ഗന്നം ഡാന്‍സ് കളിച്ചു. ആ പതിനൊന്ന് പുറത്താക്കലുകളും ആ സമയം ഗില്‍ക്രിസ്റ്റിന്റെ ഓര്‍മയിലേക്കെത്തി. യൂടൂബ് ഷോ ഐസൊലേഷന്‍ പ്രീമിയര്‍ ലീഗില്‍ ഗൗരവ് കപൂറിനൊപ്പം സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍